ഡെറാഡൂണിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ അഞ്ചുപേരിലധികം മരണപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ഡെറാഡൂണിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ അഞ്ചുപേരിലധികം മരണപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സഹസ്ത്രധാരയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നഗരം മുഴുവന്‍ നാശനഷ്ടത്തിലായി. നിരവധി ആളുകളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹോട്ടലുകളും കടകളും നിരവധി വീടുകളും ഒലിച്ചുപോയി. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് കേടപാടുണ്ടായി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
തപകേശ്വറിലെ ശിഖര്‍ വെള്ളച്ചാട്ടത്തിന് സമീപം നാല് പേര്‍ ഒഴുക്കില്‍പ്പെട്ടു. മുസ്സൂറിയിലെ ജാരിപാനി ടോള്‍ പ്ലാസയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് തൊഴിലാളികള്‍ മണ്ണിനടിയിലായി.
നിരവധി വീടുകളും ഐ ടി പാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. മഴയിൽ രണ്ട് പേരെ കാണാതാവുകയും ചെയ്തു.
തപോവനിലെ വീടുകളാണ് വെള്ളത്തിനടിയിലായത്. കാർലിഗാഡ് നദിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.
പ്രദേശത്ത് നിന്നും അധികൃതർ ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഉദ്യോഗസ്ഥർ സ്ഥലത്ത് ബുൾഡോസറുകൾ കൊണ്ടുവന്ന് രക്ഷ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് .