കുളിക്കാൻ കയറിയ പത്താംക്ലാസുകാരി തിരിച്ചുവന്നില്ല, വിദ്യാർഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Aug 13, 2026, 09:37 IST
തച്ചമ്പാറ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണിവീട്ടിൽ റഷീദ് - സാബിറ ദമ്പതികളുടെ മകൾ റിദ ഫാത്തിമയാണ് (16) മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ദാരുണ സംഭവം നടന്നത്. കുളിക്കാൻ കയറിയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തച്ചമ്പാറ ദേശബന്ധു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് റിദ ഫാത്തിമ. മരണത്തിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.