തലശേരിയില്‍ ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം കിട്ടിയത് എട്ടാം ക്ലാസിലെ പേപ്പര്‍; പരീക്ഷ വൈകി

 
EXAM


കണ്ണൂര്‍:കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന് പരാതി. തലശേരി നോര്‍ത്ത് ബിആര്‍സിയ്ക്ക് കീഴിലുള്ള സ്‌കൂളുകളിലാണ് വീഴ്ച. 

ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം നല്‍കിയത് ഇന്നലെ നടന്ന എട്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍. ഇതോടെ പരീക്ഷ തുടങ്ങാന്‍ വൈകുകയായിരുന്നു.

ചോദ്യപേപ്പര്‍ മാറിയതോടെ വിദ്യാര്‍ഥികള്‍ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തലശേരി നോര്‍ത്ത് ആഞഇക്ക് കീഴിലുള്ള 6 സ്‌കൂളുകളിലും ഇത്യേ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.


ഇന്ന് ഉച്ചക്ക് നടക്കേണ്ട പരീക്ഷക്കാണ് തെറ്റായ ചോദ്യ പേപ്പര്‍ കിട്ടിയത്. കവറില്‍ ഒമ്പതിലെ പേപ്പറും ഉണ്ടായിരുന്നു എന്ന് വിശദീകരണം. ഇതോടെ ഒന്നരയ്ക്ക് തുടങ്ങേണ്ട പരീക്ഷ വൈകി 2.45 ഓടെയായിരുന്നു ആരംഭിച്ചത്.

Tags

Share this story

From Around the Web