കരുനാഗപ്പള്ളിയിൽ ഇന്നലെ വൈകുന്നേരം മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർഥി ബിലാലിനായി കന്നേറ്റി കായലിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ ഊർജിതമാക്കി. സൈക്കിളും ജഴ്സിയും കായലിന് സമീപത്തുനിന്ന് കണ്ടെത്തി.

 
YT

കൊല്ലം: കരുനാഗപ്പള്ളിയിൽ ഇന്നലെ കാണാതായ ഏഴാം ക്ലാസ്സ്‌ വിദ്യാർഥിക്കായി തിരച്ചിൽ ഊർജിതമാക്കി. പടനായർകുളങ്ങര തെക്ക് നൗഷാദ് മൻസിലിൽ ബിലാലിനെ (12)യാണ് കാണാതായത്.

വീട്ടിൽ നിന്നും കളിക്കാൻ പോയതായിരുന്നു കുട്ടി. പിന്നീട് ഈ ഏറെ വൈകിയും മടങ്ങിയെത്താതെ ആയതോടെയാണ് വിവരം പുറത്തറിയുന്നത്. കാണാതായെന്ന് സംശയിക്കുന്ന കന്നേറ്റി കായലിൽ ഫയർഫോഴ്സും പൊലീസും ഇന്നലെ അർധരാത്രി വരെ കായലിൽ തിരച്ചൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇന്ന് രാവിലെ 6.30 ഓടെ ദേശീയ ദുരന്ത നിവാരണ സേനയും കരുനാഗപ്പള്ളി ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ പുനരാരംഭിച്ചു.

ഇന്നലെ വൈകുന്നേരമാണ് കുട്ടി പുറത്ത് പോയത്. ​സൈക്കിളും ധരിച്ചിരുന്ന ജഴ്സിയും വീടിനടുത്തുള്ള കന്നേറ്റി കായലിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി പടനായർകുളങ്ങര വെൽഫെയർ യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബിലാൽ.

Tags

Share this story

From Around the Web