ഇടുക്കിയില്‍ ഏഴാം ക്ലാസ്സുകാരനെ അധ്യാപകന്‍ മര്‍ദിച്ച സംഭവം; കേസെടുത്ത് പൊലീസ്

 
police


ഇടുക്കി അണക്കരയില്‍ ഏഴാം ക്ലാസ്സുകാരനെ അധ്യാപകന്‍ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വണ്ടന്മേട് പൊലീസാണ് മാതാപിതാക്കളുടെ പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു മാസത്തേയ്ക്ക് അവധിയില്‍ പ്രവേശിക്കാനായി അധ്യാപകനോട് പി ടി എ നിര്‍ദേശിച്ചു. പകരം താത്കാലിക അധ്യാപകനെ നിയമിക്കും.


അധ്യാപകനെ കളിയാക്കിയെന്ന് ആരോപിച്ച് ക്ലാസ് മുറിയില്‍ വെച്ച് മര്‍ദിച്ചു എന്നാണ് കുട്ടിയുടെ മൊഴി. ചൂരല്‍ കൊണ്ട് പലതവണ തല്ലി. മുട്ടില്‍ നിര്‍ത്തി കാലില്‍ ചവിട്ടി. മുഖത്തടിച്ചു, വയറിന് ചവിട്ടി എന്നിങ്ങനെയാണ് മര്‍ദന പരാതിയില്‍ പറയുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം കുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്‍കി. എന്നാല്‍ മര്‍ദിച്ചിട്ടില്ല എന്നാണ് അധ്യാപകന്റെ വിശദീകരണം. കുട്ടികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗ് നല്‍കും.

Tags

Share this story

From Around the Web