പാലക്കാട്ട് ഒമ്പതാം ക്ലാസുകാരന് വെടിയേറ്റ സംഭവം; സഹപാഠിയുടെ മാതാവിനെതിരെ കേസ്
Nov 25, 2026, 08:30 IST
തൃത്താല: പാലക്കാട് പരുതൂരില്‍ തോക്കില്‍ നിന്ന് സഹപാഠിക്ക് വെടിയേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതാവിനെതിരെ കേസ്.
അനധികൃതമായി ആയുധം കൈവശം വെച്ചതിലാണ് നടപടി. സ്‌കൂള്‍ ഹെഡ് മാസ്റ്ററുടെ പരാതിയിലാണ് കേസ്.
വിദ്യാര്‍ഥി ഉപയോഗിച്ചത് തദ്ദേശിയമായി നിര്‍മിച്ച നാടന്‍ റിവോള്‍വറെന്നും തോക്കിന് ലൈസന്‍സില്ലെന്നും പൊലീസ് കണ്ടെത്തി.
വീട്ടില്‍ സൂക്ഷിച്ചിരുന്ന മുത്തശ്ശന്റെ തോക്കാണിതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.
പരിക്കേറ്റ വിദ്യാര്‍ഥി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.