പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
Aug 12, 2026, 13:44 IST
പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദാരുണമായി മരിച്ചു. എരുത്തേമ്പതി വണ്ണാമട സ്വദേശി അശ്വിനി (13) ആണ് മരിച്ചത്. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.
കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിയെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും തുടർചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കുട്ടി മരണത്തിന് കീഴടങ്ങി.