പാലക്കാട് നാലാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ മുറിച്ചു മാറ്റിയ സംഭവം; ചികിത്സാ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കെ ബാബു എംഎല്‍എ

പാലക്കാട്:ഒമ്പത് വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവത്തില്‍ വിദ്യാര്‍ഥിക്ക് ചികിത്സ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു.
നെന്മാറ എംഎല്‍എ കെ ബാബുവാണ് കത്തയച്ചത്. ചികിത്സ പിഴവുണ്ടെങ്കില്‍ അന്വേഷിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ധന കുടുംബത്തിന് തുടര്‍ ചികിത്സയ്ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ 24 നാണ് പരുക്കേറ്റ പല്ലശന സ്വദേശി വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്.
എന്നാല്‍ വേദന മാറാത്തതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും അവിടെ വച്ച് കൈ മുറിച്ചു മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് കുട്ടിയുടെ കുടുംബത്തിനൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കെ ബാബു എംഎല്‍എ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തി തുടരന്വേഷണത്തിന് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്ന് ഡിഎംഒ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.