ഡല്‍ഹിയില്‍ ക്ലാസ് മുറിയില്‍ മൂന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും സ്‌കൂള്‍ അധികൃതരുടെ മൊഴികള്‍ 

 
DELHI POLICE


ഡല്‍ഹി: ഡല്‍ഹിയില്‍ ഒന്‍പതുവയസുകാരി സ്‌കൂള്‍ ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. ബുധനാഴ്ച രാവിലെയാണ് ഈ ദാരുണസംഭവം.

മയൂര്‍ വിഹാര്‍ ഫേസ് 2 ലെ ലവ്ലി ഹെറിറ്റേജ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയാണ് മരിച്ചത്. ഗെയിംസ് പിരീഡ് കഴിഞ്ഞ് പെണ്‍കുട്ടി ക്ലാസിലേക്ക് നടന്ന് നീങ്ങുന്നതും അരയില്‍ രണ്ട് കൈകളും കുത്തി മുഖമടച്ച് വീഴുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 


ഇത് കണ്ട് മറ്റ് വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി എഴുന്നേല്‍ക്കുന്നതും അധ്യാപിക കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുന്നതും കാണാം. കുട്ടിയുടെ മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്‌കൂള്‍ അധികൃതര്‍ നിര്‍മന്‍ വിഹാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.


സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും സ്‌കൂള്‍ അധികൃതരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്യ എന്നാല്‍ വ്യാഴാഴ്ച നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ. 

കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതായും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതായും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ സ്‌കൂളില്‍ കൃത്യസമയത്ത് പ്രഥമശുശ്രൂഷയും സിപിആറും നല്‍കിയില്ലെന്ന് കുടുംബം ആരോപിച്ചു.

Tags

Share this story

From Around the Web