പനി ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

കോഴിക്കോട്:പനി ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയ്ക്കെതിരെ പരാതിയുമായി കുടുംബം.
മെഡിക്കല്‍ കോളജിലേക്ക് വേഗത്തില്‍ എത്തിക്കാതെ ചികിത്സ വൈകിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. താമരശ്ശേരി താലൂക്ക് ആശുപത്രിയ്ക്കെതിരെ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
എന്നാല്‍, ചികിത്സ വൈകിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. താമരശ്ശേരി പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ഇന്നലെ രാവിലെ 10.15 ഓടെയാണ് കുട്ടിയെ പനിയെ തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവരുന്നത്. കുട്ടിക്ക് മരുന്ന് നല്‍കി.
വൈകുന്നേരം മൂന്ന് മണിയായതോടെ കുട്ടിയുടെ ആരോഗ്യനില മോശമായി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെട്ടന്ന് തന്നെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയില്ലെന്നതാണ് കുടുംബത്തിന്റെ പരാതി.