ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായി സൈന്യം

 
JMMU KASHMIR


ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം. ഉദ്ധംപൂരിലാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയത്. 

മേഖലയില്‍ മൂന്ന് ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായാണ് വിവരം. ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.

 ഭീകരാക്രമണം നടന്ന് ഏഴുമാസത്തിന് ശേഷമാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. ജമ്മുകശ്മീരിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


രാജ്യത്തെ നടുക്കിക്കൊണ്ട് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ഭീകരാക്രമണം നടന്നത് ഏപ്രില്‍ 22നായിരുന്നു. 

വിനോദ സഞ്ചാരത്തിനായി എത്തിയ 26 പേരെയാണ് പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ടവരില്‍ മലയാളിയും ഉണ്ടായിരുന്നു. 65 വയസുകാരനായ കൊച്ചി പാലാരിവട്ടം സ്വദേശി രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. 

സംഭവത്തില്‍ ഗുരുതര സുരക്ഷാവീഴ്ചക്കെതിരെ രാജ്യത്താകമാനം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

Tags

Share this story

From Around the Web