ഒറ്റപ്പാലത്ത് ഗണേശോത്സവത്തിനിടെ സംഘര്‍ഷം; വനിത കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്,സംഘര്‍ഷം നിയന്ത്രിക്കാനും പിടിച്ചുമാറ്റാനും പൊലീസ് ഇടപെട്ടപ്പോഴാണ് പരിക്ക്
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വനിത കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. അമല്‍ ചന്ദ്രന്‍, ശ്രീജിനി എന്നീ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കല്ലേക്കാട് സ്വദേശി സിബിന്‍, തേനൂര്‍ സ്വദേശി സന്തോഷ് എന്നിവര്‍ക്കെതിരെ കേസെടുത്തു.
ഇന്നലെ വൈകിട്ടോടെ ഒറ്റപ്പാലം ടൗണിലൂടെ നടന്ന ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ ഇരുസംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കവും തുടര്‍ന്ന് വലിയ രീതിയിലുള്ള സംഘര്‍ഷവും ഉണ്ടാകുകയായിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാനും പിടിച്ചുമാറ്റാനും പൊലീസ് ഇടപെട്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, വനിതാ പൊലീസിനെ മര്‍ദ്ദിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ പിടികൂടാനായി ഒറ്റപ്പാലം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.