കുമാരനല്ലൂരിലെ കള്ള് ഷാപ്പിൽ സംഘർഷം, രണ്ട് പേർക്ക് പരുക്ക്. ഒരാളുടെ പുറത്ത് ബ്ലേഡ് കൊണ്ട് വരഞ്ഞു പരുക്കേൽപ്പിച്ചു

 
police

കോട്ടയം : കുമാരനല്ലൂരിലെ കള്ള് ഷാപ്പിൽ സംഘർഷം, രണ്ട് പേർക്ക് പരുക്ക്. ഒരാളുടെ പുറത്ത് ബ്ലേഡ് കൊണ്ട് വരഞ്ഞു പരുക്കേൽപ്പിച്ചു. 

കുമാരനല്ലൂർ വലിയാലിൻചുവട്ടിലെ കള്ള് ഷാപ്പിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ഷാപ്പ് ജീവനക്കാരനായ കാഞ്ഞിരം അറുനൂറ്റിമംഗലം വീട്ടിൽ കെ.എസ്. രാജേഷ് (52), ഷാപ്പിലെത്തിയ വില്ലൂന്നി ആണ്ടുവാലിമറ്റം അഖിൽ (36) എന്നിവർക്കാണ് പരുക്ക്.

അഖിലിന് പുറത്തും തലയ്ക്കുമാണ് പരുക്ക്. അഖിലിനെ പിടിച്ചു നിർത്തി ബ്ളേഡിന് വരഞ്ഞുണ്ടായ മുറിവാണ് പുറത്തുള്ളത്.

രാജേഷിന് കൈക്കാണ് പരുക്ക്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഗാന്ധിനഗർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഷാപ്പിലെത്തിയ അക്രമികൾ ജീവനക്കാരോട് പണം ആവശ്യപ്പെടുകയും വിൽപനയ്ക്ക് വെച്ചിരിക്കുന്ന കള്ള് അനുവാദമില്ലാതെ എടുത്തു കുടിക്കുകയും ചെയ്തിരുന്നു.

അക്രമം അഴിച്ചു വിട്ട സംഘം മേശവലിപ്പ് തുറന്ന് പണം കൈക്കലാക്കുകയും കള്ളുകുപ്പികൾ എറിഞ്ഞുടയ്ക്കുകയും ചെയ്തതായി പരാതിയുണ്ട്.

പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.

Tags

Share this story

From Around the Web