ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിജെപി; ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ വീണ്ടും സമരം
ന്യൂഡല്‍ഹി: മുഖ്യ തെരെ ഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ ഒക്ടോബര്‍ 10ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വീണ്ടും പ്രതിഷേധം ശക്തമാക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജീത് ദിപ്‌കെ. 'ചലോ ഡല്‍ഹി' എന്ന പേരിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം സമാധാനപരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ ശിവാജി പാര്‍ക്കില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ദിപ്‌കെ പുതിയ സമര പ്രഖ്യാപനം നടത്തിയത്. ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ഡല്‍ഹിയിലെത്തി 'ജന്തര്‍ മന്തര്‍ 2.0' നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തിലും വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പുതുക്കല്‍ നടപടിയിലും ക്രമക്കേടുകളുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് സിജെപി പ്രതിഷേധം നടത്തുന്നത്.
ഗ്യാനേഷ് കുമാറിന്റെ രാജി, എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുക, 2025 ജനുവരിയിലെ വോട്ടര്‍പട്ടിക പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്.
വോട്ടര്‍പട്ടികയില്‍ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ദിപ്‌കെ ഉന്നയിച്ചു.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ രണ്ടിന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ 500ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി, എഎപി നേതാവ് സൗരഭ് ഭരദ്വാജ്, സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് തുടങ്ങിയവരും കസ്റ്റഡിയിലായവരില്‍ ഉള്‍പ്പെട്ടിരുന്നു.