സിജെപി പ്രതിഷേധം; മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കെയുഡബ്ല്യുജെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി
 

 
cjp pradeeshedam


 

ഡല്‍ഹിയില്‍ പ്രതിഷേധത്തിനിടെ മലയാളി മാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ കസ്റ്റഡിയിലെടുത്തതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ സംഘടന ഗഡണഖ ഹര്‍ജി നല്‍കി. വനിത മാധ്യമപ്രവര്‍ത്തകരെയടക്കം നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു, കയ്യേറ്റം ചെയ്തു തുടങ്ങിയ ആക്ഷേപങ്ങളുന്നയിച്ചാണ് ഹര്‍ജി. 

അനധികൃത കസ്റ്റഡി പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് പൊലീസ് ലംഘിച്ചെന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചിട്ടും മുഖവിലയ്‌ക്കെടുത്തില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അടിയന്തര ഇടപെടല്‍ വേണമെന്നും കെ യു ഡ ബ്ലു ജെ  ഡല്‍ഹി ഘടകം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി നാളെ കോടതിയില്‍ ഉന്നയിച്ചേക്കും.


ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ആയിരുന്നു സംഭവം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസ്, ആര്‍.കെ ആശ്രം മാര്‍ഗ് പരിസരങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

 പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ വിട്ടയച്ചിരുന്നു. ഔദ്യോഗിക പ്രസ് ഐഡി കാര്‍ഡുകളും ചാനല്‍ മൈക്കുകളും ഉണ്ടായിട്ടും മാധ്യമപ്രവര്‍ത്തകരോട് പൊലീസ് ക്രൂരമായാണ് പെരുമാറിയത്. കഴുത്തിന് കുത്തിപ്പിടിച്ചതായും മൈക്കെടുത്ത് വലിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 
മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കു പുറമേ നാഷനല്‍ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരേയും പൊലീസ് തടഞ്ഞുവയ്ക്കുകയും പിന്നാലെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പലരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ദൃശ്യങ്ങള്‍ നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തതായും പരാതിയുണ്ട്.
 

Tags

Share this story

From Around the Web