സിജെപി പ്രതിഷേധം: പൊലീസ് നോക്കിനില്‍ക്കെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം, ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഖിലേഷ് യാദവ് രംഗത്ത്
ന്യൂഡല്‍ഹി: പൊലീസ് നോക്കിനില്‍ക്കെ സിജെപി പ്രതിഷേധത്തിനിടെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണം. പ്രതിഷേധത്തിനിടെ ഒരു സംഘം വിദ്യാര്‍ഥിനികളെ സംഘം മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
നടുറോഡിലാണ് പെണ്‍കുട്ടിക്ക് നേരെ ക്രൂരമായ കയ്യേറ്റവും മര്‍ദ്ദനവും.
സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്ത് എത്തി. അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് അഖിലേഷ് യാദവ് കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
'രാജ്യതലസ്ഥാനം ലജ്ജിച്ചു തലതാഴ്ത്തിയിരിക്കുന്നു! ഇതാണ് ബിജെപിയുടെ 'നാരീ വന്ദനത്തിന്റെ' (സ്ത്രീകളെ ആദരിക്കല്‍) യഥാര്‍ത്ഥ മുഖം. അപലപനീയം!' അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു.
പ്രതിഷേധ മാര്‍ച്ചിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെയും വിവിധ രാഷ്ട്രീയ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വന്‍ സുരക്ഷാ സന്നാഹങ്ങളും കര്‍ശന നിയന്ത്രണങ്ങളുമാണ് ഡല്‍ഹിയില്‍ നടപ്പാക്കിയത്.