സിജെപി എഫക്ട്; മദ്യപിച്ച് ക്ലാസ് മുറിയില്‍ കിടന്നുറക്കം. മഹാരാഷ്ട്രയില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍

 
cjp


മുംബൈ: മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍ മദ്യപിച്ച് ക്ലാസ് മുറിയില്‍ ബോധരഹിതനായി കിടന്നുറങ്ങിയ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ വിനോദ് കട്കെക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് കര്‍ശന നടപടിയെടുത്തത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജില്ലാ ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും സംഭവത്തില്‍ ഇടപെട്ടു. അച്ചടക്കലംഘനം നടത്തിയ വിനോദ് കട്കെയെ ഉടന്‍ തന്നെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സിജെപി രാജ്യവ്യാപകമായി നടത്തുന്ന 'സ്‌കൂള്‍ നന്നാക്കൂ' എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് ഈ ക്യാമ്പയിന്‍ ആരംഭിച്ചത്. ഈ ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് അധ്യാപകന്‍ ലഹരിയില്‍ മയങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.

അഭിജീത് ദീപ്‌കെ തന്റെ എക്‌സ് (ത) അക്കൗണ്ടിലൂടെ ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സംഭാജിനഗറിലെ സ്‌കൂളില്‍ ക്ലാസ് മുറിയിലെ തറയില്‍ മദ്യലഹരിയില്‍ ബോധമില്ലാതെ കിടക്കുന്ന പ്രധാനാധ്യാപകന്റെ ദൃശ്യങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതെളിച്ചിരുന്നു. അധ്യാപകനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അഭിജീത് ദീപ്‌കെ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags

Share this story

From Around the Web