ജനങ്ങളെ കേള്‍ക്കാന്‍ സിജെപി, 'പൊതുജനം എന്ത് പറയുന്നു'; സെപ്റ്റംബറില്‍ രാജ്യവ്യാപക ക്യാമ്പയിന്‍ നടത്തും. അംഗത്വ വിതരണം ആരംഭിച്ചു
ജനങ്ങളെ കേള്‍ക്കാന്‍ സിജെപി. സെപ്റ്റംബറില്‍ രാജ്യ വ്യാപക ക്യാമ്പയില്‍ നടത്തും.''പൊതുജനം എന്ത് പറയുന്നു'' എന്ന പേരിലാകും ക്യാമ്പയിന്‍ നടത്തുക. വിദ്യാഭ്യാസ രംഗഞ്ഞ സമഗ്രമാറ്റം ഏറ്റെടുക്കാന്‍ പോവുന്ന വിഷയം അവതരിപ്പിക്കും.
സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ച് പൂട്ടുന്നു. സ്വകാര്യസ്‌കൂളുകളെ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു. പഠന ചെലവ് കൂടി. ഫീസ് കുടുംബങ്ങള്‍ക്ക് താങ്ങാനാകുന്നില്ല. ഇത് അനുവദിക്കാനാകില്ല. വിദ്യാഭ്യാസം കച്ചവടമല്ല , അടിസ്ഥാന അവകാശം.
ഇന്ന് ഇസിയി ല്‍ ജനങ്ങള്‍ക്ക് വിശ്വസം നഷ്ടപ്പെട്ടു. ഇത് മാറണം. സര്‍ക്കാരിനെ രക്ഷിക്കാനുള്ള കേസുകള്‍ അര്‍ധ രാത്രിയും പരിഗണിക്കും. ചില ജഡ്ജിമാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ പോലും ഞറ്റാണ്. ഇത് മാറണം. മാധ്യമങ്ങളും സര്‍ക്കാരിന് വഴങ്ങി പ്രവര്‍ത്തിക്കുന്നു.
സിജെപി സംഘടന വിപുലീകരിക്കും. അംഗത്വ വിതരണം ആരംഭിക്കും. സിജെപി. യുടെ വെബ് സൈറ്റ് വഴി അംഗത്വം എടുക്കാം. ക്യു ആര്‍ പങ്കുവച്ച് സിജെപി. സിജെപിഒരു ഫണ്ടു ശേഖരണവും നടത്തുന്നില്ല ; വ്യാജ പ്രചാരണങ്ങളില്‍ വീഴരുത്.
ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാവുന്നതില്‍ ഉപയോഗമില്ലെന്നും സിജെപി വക്താക്കള്‍ വ്യക്തമാക്കി. ഇഖജ ഭാരവാഹികളെ പ്രഖ്യാപിച്ചു. 5 സോണുകളിലും പ്രത്യേക കമ്മറ്റികള്‍ രൂപികരിക്കും. കണ്‍വീനര്‍ അഭിജിത്ത് ദിപ്‌കെ ആകും. അശുതോഷ് ?റങ്ക , സൗരവ്ദാസ് കോ-കണ്‍വീനര്‍മാരായും പ്രഖ്യാപിച്ചു.
സിജെപി മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്മയാണ്, രാജ്യത്തെ വിദ്യാര്‍ഥികളെ കേള്‍ക്കുമെന്ന് അഭിജിത്ത് ദീപ്‌കെ വ്യക്തമാക്കി.
രാജ്യത്ത് വിദ്യാഭ്യാസത്തെ കച്ചവടം ആക്കുന്നത് അനുവദിക്കില്ല. ജുഡീഷ്യറിയില്‍ പ്രശ്നങ്ങളുണ്ട് , ജനങ്ങളില്‍ രോഷം ഉണ്ട്.
തൊഴിലില്ലായ്യ , വിദ്യാഭ്യാസ രംഗത്തെ കച്ചവടം എന്നിവയില്‍ മാറ്റം വേണം. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി വലിയ നേട്ടം. അതിലും വലിയ നേട്ടം ജനങ്ങളിലെ ഭയം ഇല്ലാതായി എന്നതാണ്. യുവാക്കള്‍ രാജ്യത്തിന് ശബദം നല്‍കി. സര്‍ക്കാരിനോട് ചോദ്യം ചോദിക്കാന്‍ ധൈര്യം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.