സിറ്റി ബസ് വിവാദം: ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂറിൽ തിരികെ നൽകും. പകരം 150 വണ്ടികൾ തിരുവനന്തപുരത്ത് ഇറക്കുമെന്ന് കെ ബി ഗണേഷ്‌കുമാർ

 
Ganeshkumar

സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷിന് മറുപടിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. തിരുവനന്തപുരത്തെ ഡബിൾ ഡക്കർ ബസ് KSRTC യുടേതാണ്. കോർപ്പറേഷൻ ബസ്സുകൾ വാങ്ങിയത് കേന്ദ്ര പദ്ധതിയിൽ എന്ന് പറയാൻ കഴിയില്ല. പദ്ധതിയിൽ 60% വും വിഹിതം സംസ്ഥാനത്തിന്റേതാണ്, 113 വാഹനങ്ങളും കോർപ്പറേഷൻ ഈ രീതിയിൽ വാങ്ങിയതാണ്.

തിരുവനന്തപുരം മേയർ 113 ബസുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂർ ഉള്ളിൽ സന്തോഷത്തോടെ തിരിച്ചയയ്ക്കും.പക്ഷെ 113 ബസുകൾ കോർപറേഷൻ എടുത്താൽ 150 വണ്ടികൾ KSRTC ഇറക്കുമെന്ന് മന്ത്രി പറഞ്ഞു.

കോർപ്പറേഷനിലെസിറ്റി ബസുകളിൽ ഒന്നും വേറൊരു ജില്ലയിലും ഓടുന്നില്ല. സങ്കീർണമായ മെയിന്റനൻസ് ഉള്ളതുകൊണ്ടാണ് മറ്റൊരു ജില്ലയിൽ നിലവിൽ ബസ് ഓടികാത്തത്. ബാറ്ററി നശിച്ചാൽ 28 ലക്ഷം രൂപ വേണം മാറ്റിവയ്ക്കാൻ. ഡ്രൈവറും വർക് ഷോപ്പും കണ്ടക്ടറും എല്ലാം കെഎസ്ആർടിസിയുടേതാണെന്നും മൂന്നാറിലേക്ക് അടക്കം സർവീസ് നടത്തുന്നു എന്ന പ്രചാരണം വ്യാജമാണെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം, കേന്ദ്രവും സംസ്ഥാനവും 500 കോടി വീതമാണ് കെഎസ്ആർടിസിയ്ക്ക് നൽകിയിട്ടുള്ളത്. വണ്ടികളുടെ നവീകരണമടക്കംകെഎസ്ആർടിസിയാണ് ചെയ്യേണ്ടത്. വകുപ്പിന്റെ പ്ലാനിങ് കാരണം 9000 രൂപ വരെ ഒരു ബസിന് ലാഭമുണ്ടായി. ഒരു ദിവസം 2500 രൂപ മാത്രം ലാഭമുണ്ടായിരുന്ന സമയത്താണിത്.
അതുകൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ ആരും പറയേണ്ട. തിരുവനന്തപുരത്തെ ജനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾ കെഎസ്ആർടിസി ചെയ്യില്ല. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് പഠിച്ചിട്ട് മാത്രം കാര്യങ്ങൾ പറയണമെന്നും മന്ത്രി വിമർശിച്ചു.

തിരുവനന്തപുരത്തെ ഡബിൾ ഡക്കർ ബസ് കെഎസ്ആർടിസിയുടേതാണ്, പറഞ്ഞ പണം നൽകാത്തതുകൊണ്ട് കെഎസ്ആർടിസി പണം നൽകി വാങ്ങിയതാണ് ഈ വാഹനം. 1 കോടി 17 ലക്ഷം രൂപയാണ് ഡബിൾ ഡക്കർ ബസുകളുടെ ലാഭം. കെഎസ്ആർടിസി യാത്രക്കാർക്കായി കുടിവെള്ളം പുറത്തിറക്കും. കെഎസ്ആർടിസിയുടെ ലേബലിൽ തന്നെയായിരിക്കും കുപ്പിവെള്ളം നൽകുക.
ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ അതിന്റെ ലാഭം 3 ജീവനക്കാർക്കാണ് ലഭിക്കുന്നത്.
2 രൂപ കണ്ടക്ടർക്ക്, 1 രൂപ ഡ്രൈവർക്ക് എന്നതാണ് കണക്ക് മന്ത്രി കെ ബി ഗണേഷ്‌കുമാർ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web