'പൗരന്മാര്‍ ഇറാന്‍ വിടണം'; കര്‍ശന നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

 
indian embassy


ന്യൂഡല്‍ഹി:ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. പൗരന്മാരോട് ഇറാന്‍ വിടണമെന്നാണ് നിര്‍ദേശം. ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്തണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം.
സംഘര്‍ഷം നടക്കുന്ന മേഖലകള്‍ ഒഴിവാക്കി വേണം യാത്ര ചെയ്യാനെന്നും പൗരന്മാരോട് എംബസി നിര്‍ദേശിച്ചു .10000 ത്തിലധികം ഇന്ത്യന്‍ പൗരന്മാരാണ് ഇറാനിലുള്ളത്.


ഇറാനിലെ പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം 2,000 കടന്നതോടെയാണ് നിര്‍ദേശം എത്തിയത്. വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ എന്നിവരുള്‍പ്പെടെ എല്ലാ പൗരന്മാരോടും വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രാജ്യം വിടാന്‍ ഇറാനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

യാത്രാ, തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കി സൂക്ഷിക്കാനും, പ്രാദേശിക സംഭവവികാസങ്ങള്‍ നിരീക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ എത്രയും വേഗം അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 


അതേസമയം സഹായത്തിനായി അടിയന്തര ഹെല്‍പ്പ്ലൈന്‍ നമ്പറുകളും ഇമെയില്‍ പിന്തുണയും സജീവമാക്കിയിട്ടുണ്ട്.

ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്പോര്‍ട്ടുകള്‍, ഐഡികള്‍ എന്നിവയുള്‍പ്പെടെയുള്ള യാത്രാ, ഇമിഗ്രേഷന്‍ രേഖകള്‍ കൈവശം വയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 ഇതുസംബന്ധിച്ച എന്തെങ്കിലും സഹായത്തിന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും ഇന്ത്യന്‍ എംബസി നിര്‍ദേശത്തില്‍ പറയുന്നു

പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും എന്തെങ്കിലും സംഭവവികാസങ്ങള്‍ക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും ആവര്‍ത്തിച്ച് നിര്‍ദ്ദേശത്തില്‍ പറയുന്നു.

Tags

Share this story

From Around the Web