സിഗരറ്റ് വില കുതിച്ചുയരുന്നു; ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയം പാക്കറ്റിന് 135 രൂപയായി,ജൂണില്‍ 115 രൂപയില്‍ നിന്ന് 125 രൂപയായി ഉയര്‍ത്തിയതിന് പിന്നാലെയാണ് പുതിയ വര്‍ദ്ധനവ്

 
CIGRATE



സിഗരറ്റ് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയേകി തങ്ങളുടെ ജനപ്രിയ ബ്രാന്‍ഡുകളുടെ വില വീണ്ടും വര്‍ദ്ധിപ്പിച്ച് ഐ.ടി.സി. ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയത്തിന്റെ 10 സിഗരറ്റുകളടങ്ങിയ പാക്കറ്റിന് 10 രൂപ വര്‍ദ്ധിപ്പിച്ച് 135 രൂപയാക്കി. 

മുന്‍പ് 125 രൂപയായിരുന്ന ഈ പാക്കറ്റിന് ഒറ്റയടിക്ക് എട്ട് ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയത്തിന് ഐ.ടി.സി. വില കൂട്ടുന്നത്. ജൂണില്‍ 115 രൂപയില്‍ നിന്ന് 125 രൂപയായി ഉയര്‍ത്തിയതിന് പിന്നാലെയാണ് പുതിയ വര്‍ദ്ധനവ്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നികുതി പരിഷ്‌കരണമാണ് വിലവര്‍ദ്ധനവിന് പ്രധാന കാരണം. സിഗരറ്റുകള്‍ക്ക് 40 ശതമാനം ജി.എസ്.ടിയും നീളവും ഫില്‍ട്ടറും അടിസ്ഥാനമാക്കിയുള്ള അധിക എക്‌സൈസ് ഡ്യൂട്ടിയും നിലവിലുണ്ട്. ഉയര്‍ന്ന നികുതി ഭാരം നികത്താനാണ് കമ്പനി വില ബാധ്യത ഉപഭോക്താക്കളിലേക്ക് കൈമാറുന്നത്. 

ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയത്തിന് പുറമെ മറ്റ് പ്രമുഖ ബ്രാന്‍ഡുകള്‍ക്കും കമ്പനി നേരത്തെ വില വര്‍ദ്ധിപ്പിച്ചിരുന്നു. 20 എണ്ണമുള്ള ക്ലാസിക് കണക്ട് പാക്കറ്റിന്റെ വില 390 രൂപയില്‍ നിന്ന് 428 രൂപയായും, 10 എണ്ണമുള്ള ഗോള്‍ഡ് ഫ്‌ലേക്ക് സൂപ്പര്‍ സ്റ്റാറിന്റെ വില 79 രൂപയില്‍ നിന്ന് 89 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web