എസ്എഫ്ഐ നേതാക്കളെ വെല്ലുവിളിച്ച് സിഐ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവം; കന്റോണ്മെന്റ് എസ്എച്ച്ഒക്ക് വീഴ്ചയെന്ന് റിപ്പോര്ട്ട്
തിരുവനന്തപുരം: എസ്എഫ്ഐ നേതാക്കളെ വെല്ലുവിളിച്ച് സിഐ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില് കന്റോണ്മെന്റ് എസ് എച്ച്ഒക്ക് വീഴ്ചയെന്ന് കമ്മീഷണറുടെ റിപ്പോര്ട്ട്. സിഐക്കെതിരെ നടപടിക്ക് ശിപാര്ശ ചെയ്ത് കമ്മീഷണര് റിപ്പോര്ട്ട് ഐജിക്ക് കൈമാറി.
യൂണിവേഴ്സിറ്റി കോളജിലെ സംഘര്ഷത്തിന് പിന്നാലെയായിരുന്നു സതീഷിന്റെ എഫ് ബി പോസ്റ്റ്. എസ്ഐ ഗോകുലിനെതിരായ പരാതിയില് റിപ്പോര്ട്ട് പിന്നീട് കൈമാറും.
പൊലീസ് ചട്ടങ്ങള്ക്ക് വിരുദ്ധമായി പ്രവര്ത്തിച്ചെന്ന പ്രാഥമിക അന്വേഷണ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കന്റോണ്മെന്റ് സി ഐ സതീഷ് കുമാറും എസ്ഐ ജി ഗോകുലും കാരണം കാണിക്കല് നോട്ടീസ് നല്കിയിരുന്നു.
യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്ഷങ്ങള്ക്ക് പിന്നാലെ ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായ പ്രകോപനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
കേസിലെ പ്രതിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായ നന്ദനെ, എസ് ഐ ഫോണില് വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. എസ്എഫ്ഐ പ്രവര്ത്തകരെ വെല്ലുവിളിച്ച് സി ഐ സതീഷ് കുമാര് ഫേസ്ബുക്കില് പോസ്റ്റുമിട്ടു.
'ഞാന് പേടിച്ചെന്ന് അവരോട് പറഞ്ഞേക്കൂ' എന്നായിരുന്നു പോസ്റ്റ്. രണ്ട് കാര്യങ്ങളും സേനയുടെ അച്ചടക്കം ലംഘിച്ചുള്ളതാണെന്ന് സെപ്ഷ്യല് ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടുന്നു.