പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുന്നു
Mar 4, 2026, 17:19 IST
മനാമ/ബഹ്‌റിന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി കുവൈറ്റിലെയും ബഹ്‌റിനിലെയും ദൈവാലയങ്ങള്‍ തുറക്കുമെന്ന് വടക്കന്‍ അറേബ്യ അപ്പസ്‌തോലിക്ക് വികാരിയേറ്റിന്റെ ചുമതല വഹിക്കുന്ന ബിഷപ് ആള്‍ഡോ ബെറാര്‍ഡി ഒഎസ്എസ്റ്റി അറിയിച്ചു. മനാമയിലെ സേക്രഡ് ഹാര്‍ട്ട് ദൈവാലയത്തില്‍ ബിഷപ് ബെറാര്‍ഡി അര്‍പ്പിച്ച ദിവ്യബലിയില്‍ നിരവധിയാളുകള്‍ ഓണ്‍ലൈനായി പങ്കുചേര്‍ന്നു.
അതേസമയം ഇറാന്‍ സൈന്യം ബഹ്‌റിനിലെ യുഎസ് സൈനിക കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അനിശ്ചിതത്വത്തിന് നടുവിലും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബഹ്‌റിനിലെ ഇറ്റാലിയന്‍ എംബസി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു വരുന്നതായി എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി.