അമേരിക്കയില്‍ പള്ളിയില്‍ വെടിവയ്പ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

 
America

അമേരിക്കയില്‍ പള്ളിയിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ഒന്‍പത് പേര്‍ക്ക് പരുക്കുണ്ട്. മിഷിഗണിലാണ് സംഭവം.


ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍ ഡേ സെയ്ന്റ്‌സ് ചര്‍ച്ചിലാണ് സംഭവം. മോര്‍മോണുകള്‍ എന്നാണ് ഈ സന്യാസ വിഭാഗം അറിയപ്പെടുന്നത്.

അക്രമിയും കൊല്ലപ്പെട്ടതായി ഗ്രാന്‍ഡ് ബ്ലാങ്ക് ടൗണ്‍ഷിപ്പ് പൊലീസ് മേധാവി വില്യം റെന്യെ പറഞ്ഞു.

വെടിവയ്പിനെ തുടര്‍ന്ന് പള്ളിയില്‍ വലിയ നിലയില്‍ അഗ്നി ബാധയുണ്ടായി.

കെട്ടിടത്തില്‍ നിന്ന് വന്‍തോതില്‍ പുക ഉയരുന്നുണ്ട്. 


പള്ളിയുടെ മുന്‍വാതിലിലേക്ക് വാഹനം ഓടിച്ചു കയറ്റി അകത്ത് കടന്നാണ് അക്രമി വെടിവയ്പ് നടത്തിയത്.

സംഭവത്തെ മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചണ്‍ വിറ്റ്മര്‍ അപലപിച്ചു. സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ തന്നോട് വിവരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

101 വയസ്സുള്ള മോര്‍മോണ്‍ നേതാവ് റസല്‍ നെല്‍സണ്‍ മരിച്ച് പിറ്റേന്നാണ് ഈ സംഭവം.

Tags

Share this story

From Around the Web