നൈജീരിയയില്‍ വൈദികരെ തട്ടിക്കൊണ്ടുപോകുന്നതില്‍ ശക്തമായ പ്രതിഷേധവുമായി സഭ

 
CARIDNAL JOHN ONYEKAN


നൈജീരിയ: നൈജീരിയയില്‍ വൈദികര്‍ക്കും ജനങ്ങള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന തട്ടിക്കൊണ്ടുപോകലുകള്‍ക്കെതിരെ കാര്‍ഡിനാള്‍ ജോണ്‍ ഓണൈയേകാന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. 

രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്ന സര്‍ക്കാരിന് ഈ നിശബ്ദതയ്ക്ക് യാതൊരു ന്യായീകരണവുമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. കൊള്ളക്കാരും സായുധ സംഘങ്ങളും നിരപരാധികളെ ഭയപ്പെടുത്തുമ്പോള്‍ അധികാരികള്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

രാജ്യത്തെ ക്രമസമാധാന നില തകരുമ്പോള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നത് ഭരണകൂടത്തിന്റെ പ്രാഥമിക കടമയാണെന്ന് കാര്‍ഡിനാള്‍ ഓര്‍മ്മിപ്പിച്ചു. 

ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാനും നൈജീരിയയില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web