2027- 2028 ലെ സിനഡ് സമ്മേളനങ്ങള്‍ക്കുള്ള തയ്യാറെടുപ്പിനായി റോമില്‍ ഒത്തുകൂടി സഭാനേതാക്കള്‍

 
VATICAN 1

വത്തിക്കാന്‍: സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഭൂഖണ്ഡങ്ങളിലെ സഭാ തലവന്മാര്‍ ഈ ആഴ്ച മൂന്ന് ദിവസത്തെ യോഗങ്ങള്‍ക്കായി റോമില്‍ ഒത്തുകൂടിയതായി സിനഡിന്റെ

 ജനറല്‍ സെക്രട്ടേറിയറ്റ് തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജൂണ്‍ 23 മുതല്‍ 25 വരെ നടക്കുന്ന ഈ യോഗത്തില്‍ ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ഓഷ്യാനിയ, മിഡില്‍ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള സഭാ സംഘടനകളുടെ പ്രതിനിധികളും അവരുടെ സിനഡല്‍ ടീം കോര്‍ഡിനേറ്റര്‍മാരും പങ്കെടുക്കുന്നുണ്ട്.

2024 ഒക്ടോബറില്‍ സഭയുടെ പതിനാറാമത് സാധാരണ പൊതു അസംബ്ലി അവസാനിച്ചതിനെത്തുടര്‍ന്ന്, സിനഡ് തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലൂടെയാണ് സഭ കടന്നുപോകുന്നത്. ഈ പ്രക്രിയയുടെ ഭാഗമായാണ് 2027-2028 വര്‍ഷങ്ങളിലെ സഭാ സമ്മേളനങ്ങള്‍ നടക്കുകയെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.


സിനഡല്‍ പ്രക്രിയയുടെ അടുത്ത ഘട്ടങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശമായി അടുത്തിടെ പ്രസിദ്ധീകരിച്ച 'ടുവേഡ്‌സ് ദ അസംബ്ലീസ് 20272028: സ്റ്റേജസ്, ക്രൈറ്റീരിയ, ആന്‍ഡ് ടൂള്‍സ് ഫോര്‍ പ്രെപ്പറേഷന്‍' എന്ന രേഖയുടെ വെളിച്ചത്തിലാണ് ഈ മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ നടക്കുന്നത്. 

ബിഷപ്പുമാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതു അസംബ്ലിയുടെ അന്തിമ രേഖ നടപ്പിലാക്കുന്നതിലെ പ്രധാന പുരോഗതികളെക്കുറിച്ച് കേള്‍ക്കുന്നതിനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും, കൂടുതല്‍ ആഴത്തിലുള്ള കൂട്ടായ ചിന്ത ആവശ്യമായ പൊതുവായ വിഷയങ്ങള്‍ കണ്ടെത്തുന്നതിനുമാണ് ഈ മൂന്ന് ദിവസത്തെ യോഗം പ്രാധാന്യം നല്‍കുന്നത്.

പ്രാദേശിക സഭകളെയും പ്രാദേശിക സഭാ കൂട്ടായ്മകളെയും, സിനഡല്‍ പ്രക്രിയ തുടരുന്നതില്‍ പിന്തുണയ്ക്കുന്നതിനായി യോഗത്തിന്റെ ഒരു ഭാഗം മാറ്റിവച്ചിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതില്‍ ആശയവിനിമയത്തിനുള്ള പങ്കിനെക്കുറിച്ചും പ്രത്യേക ശ്രദ്ധ നല്‍കും. 


ചര്‍ച്ചകളുടെ അവസാന ദിവസം 'ഭൂഖണ്ഡാന്തര സമ്മേളനങ്ങളെ'ക്കുറിച്ചായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. സമ്മേളനങ്ങളിലെ പങ്കാളിത്തം, പ്രാതിനിധ്യം, പ്രതീക്ഷിക്കുന്ന ഫലങ്ങള്‍, ഈ പ്രക്രിയയെ പിന്തുണയ്ക്കുന്നതില്‍ ജനറല്‍ സെക്രട്ടേറിയറ്റിന്റെ പങ്ക് എന്നിവയെക്കുറിച്ച് പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും.

ജൂണ്‍ 25 വ്യാഴാഴ്ച വൈകുന്നേരത്തോടെ യോഗം അവസാനിക്കും. ഇതിന് മുന്നോടിയായി, ലെയോ പതിനാലാമന്‍ മാര്‍പാപ്പ സിനഡിന്റെ ജനറല്‍ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്തുവച്ച് യോഗത്തില്‍ പങ്കെടുക്കുന്നവരുമായി കൂടിക്കാഴ്ച നടത്തും.

Tags

Share this story

From Around the Web