സഭാ ഭരണരീതി മാറുന്നു;തീരുമാനമെടുക്കാനുള്ള അധികാരങ്ങളില്‍ അല്‍മായരും
 

 
LEO PAPA

സഭാ ഭരണത്തിലും ജീവിതത്തിലും അല്മായരുടെയും സ്ത്രീകളുടെയും പങ്കാളിത്തം വിപുലീകരിക്കുന്നതിനായി കാനൻ നിയമസംഹിതയിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ പിന്തുണച്ചുകൊണ്ട് കാനോനിക്കൽ കമ്മീഷന്റെ അന്തിമ റിപ്പോർട്ട് സിനഡ് ജനറൽ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ചു.

സഭാ ഭരണ നിർവ്വഹണത്തിൽ യോഗ്യരായ അല്മായർക്ക് അനുയോജ്യമായ സ്ഥാനങ്ങളും ശുശ്രൂഷകളും നൽകാൻ കാനോനുകൾ ഭേദഗതി ചെയ്യണമെന്ന് മോൺസിഞ്ഞോർ ഫിലിപ്പോ ഇയനോണിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി ശുപാർശ ചെയ്യുന്നു. പ്രമുഖ നിയമ വിദഗ്ദ്ധർ തയ്യാറാക്കിയ ഈ പഠന റിപ്പോർട്ട് നിയമപരമായി പ്രാബല്യത്തിൽ വരാൻ ലിയോ പതിനാലാമൻ പ്പാപ്പയുടെ അന്തിമ പരിശോധന ആവശ്യമാണ്.

സിനഡൽ പ്രക്രിയ നടപ്പിലാക്കാൻ വലിയ നിയമ തിരുത്തലുകൾ ആവശ്യമില്ലെന്നും, മാമ്മോദീസ സ്വീകരിച്ച എല്ലാവരുടെയും തുല്യ അന്തസ്സും പങ്കാളിത്തവും നിലവിലെ കാനോനുകൾ അംഗീകരിക്കുന്നുണ്ടെന്നും പ്രമാണത്തിൽ വ്യക്തമാക്കുന്നു. എന്നാൽ അല്മായർക്കുള്ള സഹ-ഉത്തരവാദിത്തങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നതിനാൽ നിയമസംഹിതയിൽ കൂടുതൽ വ്യക്തതയും ഏകീകരണവും വരുത്താനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

ഇതിനായി പ്രത്യേക കൗൺസിലുകളിലും രൂപതാ സിനഡുകളിലും അല്മായരുടെ പങ്കാളിത്തം വെറുമൊരു ഉപദേശക തലത്തിൽ മാത്രം ഒതുക്കാതെ തീരുമാനം എടുക്കുന്ന തലത്തിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു. ബിഷപ്പുമാരുടെയും മാർപ്പാപ്പയുടെയും അധികാരങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ സഭാപരമായ നയരൂപീകരണത്തിൽ ദൈവജനത്തിന്റെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും.

Tags

Share this story

From Around the Web