ക്രിസ്തുമസ് ഒരുക്ക ഓണ്‍ലൈന്‍ ധ്യാനം 16 മുതല്‍ 18 വരെ
എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്രിസ്തുമസ് ഒരുക്ക ഓണ്‍ലൈന്‍ ധ്യാനം നാളെ ഡിസംബര്‍ 16 മുതല്‍ 18 വരെ നടക്കും.
Zoom & Youtube വഴിയാണ് ഈ ലൈവ് ശുശ്രൂഷകള്‍ നയിക്കപ്പെടുന്നത്. ശാലോം ഉള്‍പ്പെടെയുള്ള നിരവധി ആത്മീയ ചാനലുകളിലൂടെയും നിരവധി ധ്യാനവേദികളിലൂടെയും വചനം പങ്കുവയ്ക്കുന്ന പ്രശസ്ത വചന പ്രഘോഷകനായ ഫാ. ജിസണ്‍ പോള്‍ വേങ്ങശേരിയാണ് ധ്യാനം നയിക്കുക.
ഇന്ത്യന്‍ സമയം രാത്രി 8 മുതല്‍ 10 മണിവരെയാണ് ധ്യാനം. ജപമാല, വചന സന്ദേശം, സൗഖ്യ-വിടുതല്‍ ശുശ്രൂഷ എന്നിവ ഉള്‍പെടുത്തിരിക്കുന്ന ധ്യാനത്തിലേക്ക് ക്രിസ്തുമസ് ഒരു പുതിയ അനുഭവമാകുവാന്‍ ഏവരെയും ക്ഷണിക്കുന്നതായും എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി അറിയിച്ചു.
? Join Zoom Meeting:
https://us02web.zoom.us/j/7482567296?pwd=JoghMZL6xy58mIqWJQy33C2meF0Ki5.1
Meeting ID: 748 256 7296 Passcode: 1010