ക്രിസ്മസ് പുതുവത്സര മലയാളം പാട്ടുകുര്‍ബാന റെക്‌സം ട്രിനിറ്റി ചര്‍ച്ചില്‍ ഈമാസം 28ന് ഞായറാഴ്ച
റെക്‌സം സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര മലയാളം പാട്ടുകുര്‍ബാന ഈമാസം 28ന് ഞായറാഴ്ച 2.30ന് റെക്‌സം ഹോളി ട്രിനിറ്റി പള്ളിയില്‍ നടത്തപെടുന്നു. ഞായറാഴ്ച 2.30നു നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനക്കു റെക്‌സം രൂപതയിലുള്ള എല്ലാ മലയാളി അച്ചന്‍മാരും പങ്കെടുക്കുന്നതും കുര്‍ബാനക്ക് ഫാദര്‍ ജോണ്‍സണ്‍ കാട്ടിപ്പറമ്പില്‍ സിഎംഐ മുഖ്യകാര്‍മ്മകാനാകുന്നതും കുര്‍ബാന മദ്ധ്യേ റെക്‌സം രൂപതാ ബിഷപ്പ് പീറ്റര്‍ ബ്രിഗ്‌നല്‍ ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കുന്നതുമാണ്.
കുര്‍ബാന മദ്ധ്യേ രൂപതയിലുള്ള കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാഴ്ച സര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നമുക്ക് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ദൈവം നല്‍കിയ നന്മകള്‍ക്ക് നന്ദി നേരുന്നതിനുള്ള അവസരമാണിത്.
ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഒരുക്കമായുള്ള ആണ്ടു കുമ്പസാരം 16/12/25, 17/12/25 അഞ്ചു മണിമുതല്‍ ഒന്‍പതു മണിവരെ സെന്റ് മേരിസ് ചര്‍ച്ച് ഹാള്‍ അപ്പര്‍ റൂമില്‍ നടത്തപെടുന്നു. രണ്ട് അച്ചന്മാര്‍ ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും ഈ അവസരം ഉപയോഗപ്രദമാക്കുക.
ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയിലും മറ്റു പ്രാര്‍ത്ഥന ശുശ്രൂഷകളിലും രൂപതയിലുള്ള മറ്റു കുര്‍ബാന സെന്ററുകളില്‍ നിന്നും അയല്‍ ഇടവകളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരുന്നതാണ്.
കുര്‍ബാനക്ക് ശേഷം പള്ളി ഹാളില്‍ ക്രിസ്തുമസ് കേക്ക് മുറിക്കല്‍, കേക്ക്, വൈന്‍ വിതരണവും ചായ സല്‍ക്കാരവും ഉണ്ടായിരിക്കുന്നതാണ്.
ക്രിസ്മസ് പാട്ടുകുര്‍ബാനയിലും പുതുവത്സര പ്രാര്‍ത്ഥനകളിലും പങ്കു ചേരാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും ഹോളി ട്രിനിറ്റി പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക
Jose Bosco -07741370123
Rintu - 07810229790
Jisha - 07747183465
George - 07551453541
Sebastian - 07721546207
പള്ളിയുടെ വിലാസം
Holy Trinity Church, 114 Wrexham Road, Rhostyllen, LL14 4DN