ഗുണ്ടര്‍ട്ടിന്റെ സ്മരണയില്‍ തലശ്ശേരിയില്‍ വീണ്ടും ക്രിസ്മസ് റാന്തല്‍
തലശ്ശേരി : ക്രിസ്മസിനെ വരവേല്‍ക്കാന്‍ റാന്തല്‍ തൂക്കി. 20 വര്‍ഷം ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ക്രിസ്മസിനെ വരവേറ്റത് റാന്തല്‍ തൂക്കിയാണ്. ഡിസംബര്‍ 24 ന് തൂക്കുന്ന ക്രിസ്മസ് റാന്തല്‍ ജനുവരി ആറിന് അഴിക്കും.
തലശ്ശേരി നാടിന്റെ സ്വത്തായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ സ്മരണയില്‍ ഇത്തവണയും ക്രിസ്മസ് റാന്തലൊരുക്കി. സി.എസ്.ഐ. വൈദികന്‍ ഡോ. ജി.എസ്. ഫ്രാന്‍സിസ്, തലശ്ശേരി കായ്യത്ത് റോഡിലെ വസതിയിലാണ് റാന്തല്‍ നിര്‍മ്മിച്ച് തൂക്കിയത്.
മലയാള ഭാഷയ്ക്ക് പുതു മാനം സൃഷ്ടിച്ച ഗുണ്ടര്‍ട്ട് 1839ല്‍ തലശ്ശേരിയില്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ഇല്ലിക്കുന്നിലെ പള്ളിയില്‍ റാന്തല്‍ തൂക്കുമായിരുന്നു.
പിന്നീട് തുടര്‍ച്ചയായി 20 വര്‍ഷ കാലം അദ്ദേഹം ക്രിസ്മസ് റാന്തല്‍ തൂക്കിയിരുന്നു. ഡിസംബര്‍ 24 ന് തൂക്കുന്ന ക്രിസ്മസ് റാന്തല്‍ ജനുവരി ആറിനാണ് അഴിക്കാറുള്ളത്.
വൈദികന്‍ ഫ്രാന്‍സിസ് ജര്‍മനിയില്‍ വച്ച് ടൂബിങ്ങ് ടണ്‍ സര്‍വകലാശാലയില്‍ റാന്തല്‍ മാതൃക കാണുകയും നാട്ടിലെത്തിയതോടെ അതേ മാതൃകയില്‍ ക്രിസ്മസ് റാന്തല്‍ നിര്‍മ്മികുകയും ചെയ്തു.
അത്തരത്തില്‍ ഇത്തവണത്തെ ക്രിസ്മസിന് നിര്‍മ്മിച്ച റാന്തലും ക്രിസ്മസിനെ വരവേല്‍ക്കാനായി തൂക്കിയിരിക്കുന്നു.