മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്ത് ക്രിസ്മസ് ആഘോഷം; രമേശ് ചെന്നിത്തല കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു
മുംബൈ: ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റും മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ ജോജോ തോമസിന്റെ നേതൃത്വത്തില്‍, മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമായ തിലക് ഭവനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല കേക്ക് മുറിച്ച് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹര്‍ഷവര്‍ദ്ധന്‍ സക്പാല്‍ അടക്കം ഉള്ള നേതാക്കള്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ആരിഫ് നസീം ഖാന്‍,മാണിക്ക് റാവു താക്കറെ എ.ഐ.സി.സി സെക്രട്ടറിമാരായ യു.ബി. വെങ്കടേഷ്, ബി.എം. സന്ദീപ്, കുനാല്‍ ചൗധരി, രെഹാന റിയാസ് ചിസ്തി, രാജ്യസഭ എം. പി ചന്ദ്രകാന്ത് ഹണ്ടോരെ, എം.എല്‍.എ ഭായ് ജഗ്താപ്,
ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് ഗണേഷ് പാട്ടില്‍, വൈസ് പ്രസിഡന്റ് സച്ചിന്‍ നായിക്,
ജാനറ്റ് ഡിസൂസ കോണ്‍ഗ്രസ് സംസ്ഥാന - ജില്ലാ ഭാരവാഹികള്‍, ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എല്ലാ വര്‍ഷവും പതിവായി ജോജോ തോമസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന ക്രിസ്മസ് ആഘോഷം, ഈ വര്‍ഷവും സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും സമാധാന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ആഘോഷമായി മാറി.
തിലക് ഭവനിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ജോജോ തോമസിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് കേക്കുകള്‍ വിതരണം ചെയ്തു
ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളായ സിന്ധ്യാ ഗോഡ്‌ക്കെ, നെല്ലന്‍ ജോയി, അഡ്വ. സ്റ്റീഫന്‍, അഡ്വ. റ്റിറ്റി തോമസ് അഡ്വ. സുനിത എന്നിവരടക്കം പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും ആഘോഷങ്ങളില്‍ പങ്കെടുത്തു.