ക്രിസ്മസ് - പുതുവത്സര തിരക്കു വര്‍ധിച്ചു. ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാക്കനി

 
train

തിരുവനന്തപുരം: ക്രിസ്മസ്പുതുവത്സര തിരക്കു വര്‍ധിച്ചതോടെ ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാക്കനിയായി. 


ബെംഗളൂരുവില്‍നിന്നു 4 സ്‌പെഷല്‍ ട്രെയിനുകളുണ്ടായിട്ടും ഒന്നിലും കണ്‍ഫേം ടിക്കറ്റില്ല. സ്ലീപ്പര്‍ ക്ലാസില്‍ വെയ്റ്റ് ലിസ്റ്റ് 200ന് മുകളിലാണ്. ബെംഗളൂരുവിലേക്കു മടങ്ങാന്‍ ജനുവരി 3ന് തിരുവനന്തപുരം നോര്‍ത്ത് ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസില്‍ വെയ്റ്റ് ലിസ്റ്റ് 256 എന്ന നിലയിലാണ്. 

ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസ് നിരക്കുകളും കുത്തനെ കൂട്ടിയിട്ടുണ്ട്. സ്വകാര്യ എയര്‍ ബസുകളില്‍ ബെംഗളൂരുതിരുവനന്തപുരം യാത്രയ്ക്ക് 23ന് 3500 മുതല്‍ 5160 രൂപ വരെയാണു നിരക്ക്.

കൊച്ചിയില്‍നിന്നു ഹൈദരാബാദിലേക്ക് 3950 മുതല്‍ 4000 രൂപ വരെ ബസുകള്‍ ഈടാക്കുന്നുണ്ട്. ഹൈദരാബാദില്‍നിന്നു തിരുവനന്തപുരത്തേക്കു ശബരി എക്‌സ്പ്രസില്‍ 25 വരെ ടിക്കറ്റില്ല. ജനുവരി ആദ്യ വാരം തിരികെ പോകാനും ടിക്കറ്റില്ല. 

മുംബൈയിലേക്കുള്ള യാത്രാദുരിതം പരിഹരിക്കാന്‍ ബാന്ദ്രമഡ്ഗാവ് എക്‌സ്പ്രസ് പ്രതിദിന സര്‍വീസായി എറണാകുളത്തേക്കു നീട്ടാന്‍ കഴിയുമെങ്കിലും റെയില്‍വേ തയാറായിട്ടില്ല. 

തിരുവനന്തപുരംമുംബൈ സിഎസ്എംടി പ്രതിവാര ട്രെയിന്‍ കൊങ്കണ്‍ വഴി ആഴ്ചയില്‍ 3 ദിവസം ഓടിക്കാമെങ്കിലും അതിനും നടപടിയില്ലെന്നു യാത്രക്കാരുടെ സംഘടനകള്‍ പറയുന്നു.

ചെന്നൈതിരുവനന്തപുരം മെയിലിലും ന്യൂഡല്‍ഹിതിരുവനന്തപുരം കേരള എക്‌സ്പ്രസിലും ഈ ദിവസങ്ങളില്‍ സ്ലീപ്പര്‍ വെയ്റ്റ് ലിസ്റ്റ് 100ന് മുകളിലാണ്.

 മലബാര്‍ ഭാഗത്തേക്കുള്ള യാത്രക്കാരും ദുരിതത്തിലാണ്. മാവേലി, മലബാര്‍, മംഗളൂരു എക്‌സ്പ്രസുകളില്‍ സ്ലീപ്പറില്‍ വെയ്റ്റ് ലിസ്റ്റ് 150ന് മുകളിലാണ്. 

കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകളോടിക്കാന്‍ റെയില്‍വേ തയാറാകണമെന്നു ഓള്‍ കേരള റെയില്‍വേ യൂസേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web