ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്‍റെയും ഓർമ പുതുക്കി ദുഖവെള്ളി ആചരിച്ചു ക്രൈസ്തവർ

 
Goodfriday

കോട്ടയം: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്‍റെയും ഓർമ പുതുക്കി ക്രൈസ്തവർ ദുഖവെള്ളി ആചരിച്ചു. ക്രൈസ്‌തവ ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങളും പരിഹാര പ്രദക്ഷിണവും നടന്നു. വാഗമണ്‍, അറുനൂറ്റിമംഗലം, കുടക്കച്ചിറ, കൂവപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന കുരിശിന്റെ വഴിയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കാളികളായി.

പാലാ ഗാഢലൂപ്പെ മാതാ പള്ളിയുടെ നേതൃത്വത്തിൽ ടൗണിലൂടെ  ഭക്തി നിർഭരമായ കുരിശിന്റെ വഴി നടത്തി.
വികാരി ഫാ. ജോഷി പുതുപ്പറമ്പിലിന്റെ നേതൃത്വത്തിൽ ളാലം പാലം ജങ്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മുന്നിൽ വലിയ മരക്കുരിശ് എന്തിയപ്പോൾ ചെറിയ മരകുരിശുകൾ എന്തിയായിരുന്നു  വിശ്വാസികൾ കുരിശിന്റെ വഴിയിൽ പങ്കെടുത്തത്.


ദുഖവെള്ളി ദിവസം  ശബ്ദ കോലാഹലങ്ങള്‍ ഒഴിവാക്കി നിശബ്ദ പ്രചാരണം നയിച്ചു  സ്ഥാനാര്‍ഥികള്‍. ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ പള്ളികളിലെ ചടങ്ങുകളിലും കുരിശിൻ്റെ വഴിയിലും പങ്കാളികളായി.  ദു:ഖ വെള്ളിയോടനുബന്ധിച്ചു ദേവാലയങ്ങളില്‍ ഇന്ന് വളരെ ദീര്‍ഘിച്ച ശുശ്രുഷകളാണ് ഉള്ളത്. ഇതര സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളും ക്രൈസ്‌തവ ദേവാലയങ്ങളില്‍ എത്തി വിശ്വാസികളെ കണ്ടു വോട്ട് അഭ്യര്‍ഥിച്ചു.

 ദു:ഖ വെളളിയാഴ്ച ശബ്ദ കോലഹാലങ്ങളോടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണം വേണ്ടന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇന്നു 
വോട്ടര്‍ പട്ടിക പരിശോധിച്ചുള്ള വിശകലനങ്ങള്‍ക്കു മാത്രമാണു ബൂത്ത് തല സമിതികള്‍ക്കുള്ള നിര്‍ദേശം. മുഴുവന്‍ പ്രചാരണ വാഹനങ്ങളും നിശബ്ദത പുലര്‍ത്തി. ഇത്തവണത്തെ പ്രചരണത്തിനു വളരെ ചുരുങ്ങിയ സമയം മാത്രമാണു ലഭിച്ചത്. 

ഇതിന് പുറമേ ദു:ഖവെള്ളിയാഴ്ച ഒരു ദിവസത്തെ പരസ്യപ്രചരണം ഒഴിവാക്കുന്നത് സ്ഥാനാര്‍ഥികളെ സംബന്ധിച്ചടുത്തോളം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

എന്നാല്‍, ക്രൈസ്തവ ലോകം വളരെ ദു:ഖത്തോടെ ആചരിക്കുന്ന ദു:ഖ വെളളിയാഴ്ച പരസ്യപ്രചരണം വേണ്ടന്ന നിലപാട് സ്ഥാനാര്‍ഥികള്‍ സ്വീകരിക്കുകയായിരുന്നു.

മണ്ഡലങ്ങളിലെ എല്ലാ പ്രധാനപ്പെട്ട ക്രൈസ്തവ ദേവാലയങ്ങളും സന്ദര്‍ശിക്കുകയാണു സ്ഥാനാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും ലക്ഷ്യം.

Tags

Share this story

From Around the Web