വെസ്റ്റ് ബാങ്കിലെ ക്രൈസ്തവര്‍ അനധികൃത കുടിയേറ്റക്കാരുടെ ആക്രമണം നേരിടുന്നതായി വെളിപ്പെടുത്തല്‍.

 
 cross-2

ഗാസ: വെസ്റ്റ് ബാങ്കില്‍ ക്രൈസ്തവര്‍ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം നേരിടുന്നതായി വെളിപ്പെടുത്തല്‍.

 മേഖലയിലെ ക്രൈസ്തവരുടെ സാന്നിധ്യത്തിന് ഭീഷണിയാണെന്ന് ജെറുസലേമിലെ സഹായ മെത്രാന്‍ വില്യം ഷോമാലി ശനിയാഴ്ച ഇഡബ്ല്യുടിഎന്‍ ന്യൂസിനോട് വെളിപ്പെടുത്തി. 

വെസ്റ്റ് ബാങ്കിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പെരുകുകകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലസ്തീന്‍ ക്രിസ്ത്യന്‍ പട്ടണമായ ബിര്‍സിറ്റില്‍ മിക്കവാറും എല്ലാ ദിവസവും കുടിയേറ്റക്കാര്‍ ക്രൈസ്തവരുടെ വീടുകളിലോ ജോലിസ്ഥലങ്ങളിലോ ഭീഷണിപ്പെടുത്താന്‍ വരുന്നുണ്ടെന്നും ഷോമാലി പറഞ്ഞു.

പല ഭീഷണികളിലൂടെയും, ശാരീരിക ആക്രമണങ്ങളിലൂടെയും, കാറുകള്‍ കത്തിക്കുന്നതുള്‍പ്പെടെയുള്ള സ്വത്ത് നാശനഷ്ടങ്ങളിലൂടെയും ഇസ്രായേലി കുടിയേറ്റക്കാര്‍ പാലസ്തീന്‍ ക്രിസ്ത്യാനികളെ നേരിടുന്നുണ്ട്. 

പ്രധാനമായും തായ്‌ബെയിലെ ക്രിസ്ത്യന്‍ ഗ്രാമത്തിലാണ് സംഭവിച്ചത്, ഞങ്ങള്‍ ഈ വാര്‍ത്ത ലോകത്തെ മുഴുവന്‍ അറിയിച്ചു, സ്ഥലം സന്ദര്‍ശിക്കാന്‍ വന്ന ടെല്‍ അവീവിലെ അമേരിക്കന്‍ അംബാസഡര്‍ എന്തെങ്കിലും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു, പക്ഷേ അധികം ഒന്നും ചെയ്തില്ല'- ബിഷപ്പ് വില്യം ഷോമാലി പറഞ്ഞു. 

വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാകാത്ത പക്ഷം പ്രശ്‌നം രൂക്ഷമാകുമെന്നാണ് ബിഷപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

Tags

Share this story

From Around the Web