രാജ്യത്ത് ക്രൈസ്തവർ വേട്ടയാടപ്പെടുകയാണ്, UDF സംരക്ഷണം നൽകും’: വി ഡി സതീശൻ
Aug 8, 2025, 14:08 IST

രാജ്യത്ത് ക്രൈസ്തവർ വേട്ടയാടപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് അവർക്ക് സംരക്ഷണം നൽകും. ഒഡീഷയിൽ വീണ്ടും വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചപ്പോൾ കേരളത്തിലെ ബിജെപിക്കാർ എവിടെപ്പോയി എന്നും അദ്ദേഹം ചോദിച്ചു. രണ്ട് കന്യാസ്ത്രീമാർക്കും രണ്ടു വൈദികർക്കും ആണ് മർദ്ദനമേറ്റത്.
എവിടെപ്പോയി കേരളത്തിലെ കേന്ദ്രമന്ത്രിമാർ. എവിടെപ്പോയി രാജീവ് ചന്ദ്രശേഖർ. ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെ എന്നിട്ട് അരമനയിൽ പോയി കേക്ക് കൊടുക്കാൻ പോവുകയാണ് ബിജെപിയെന്നും അദ്ദേഹം വിമർശിച്ചു.