ക്രൈസ്തവ യുവജനങ്ങള്‍ രാഷ്ട്രീയ സാമൂഹിക മേഖലകളിലേക്ക് കടന്നുവരണം: മാര്‍ നെല്ലിക്കുന്നേല്‍
കൊച്ചി: ക്രൈസ്തവ യുവജനങ്ങള്‍ നേതൃത്വം രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലേക്ക് കടന്നുവരണ മെന്ന് കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.
കെസിബിസിയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ ഡയറക്ടഴ്സ് & ആനിമേറ്റഴ്സ് മീറ്റ് 'ആത്മ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി രൂപത മെത്രാന്‍ ഡോ. ആന്റണി കാട്ടിപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ യുവജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും തീക്ഷണതയോടെ ജ്വലിക്കുന്ന ക്രിസ്തീയ യുവത്വമായി തീരണമെന്നും അദ്ദേഹം പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി അധ്യക്ഷത വഹച്ചു.
കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ നോര്‍ബര്‍ട്ട സിടിസി, ജനറല്‍ സെക്രട്ടറി കാസി പൂപ്പന, വൈസ് പ്രസിഡന്റുമാരായ ആഗി മരിയ, സാം സണ്ണി, സെക്രട്ടറിമാരായ ജോയല്‍ ജോണ്‍ റോയ്, ധന്യ മോഹന്‍രാജ്, സെഞ്ചു ജേക്കബ്, പ്രിന്‍സി പീറ്റര്‍, ട്രഷറര്‍ ജെന്‍സണ്‍ ആല്‍ബി തുടങ്ങിയവര്‍ പ്രസംഗി ച്ചു.