വെനിസ്വേലയിലെ ദുരിതബാധിതരെ ചേര്‍ത്തുപിടിക്കാന്‍ ക്രൈസ്തവ സന്നദ്ധ സംഘടനകള്‍

 
samaratians

കാരക്കാസ്: നൂറുകണക്കിനാളുകളുടെ ജീവനെടുത്ത വെനിസ്വേലയുടെ വടക്കന്‍ തീരത്ത് ഉണ്ടായ ഇരട്ട ഭൂചലനത്തില്‍ ദുരിതബാധിതരെ സഹായിക്കുവാന്‍ ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്ത്. 


ആഗോള തലത്തില്‍ അടിയന്തര പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും അനേകരിലേക്ക് സഹായമെത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ 'സമരിറ്റന്‍ പേഴ്‌സ്' ഉള്‍പ്പെടെയുള്ള സംഘടനകള്‍ വെനിസ്വേലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.


കൊളംബിയ ഓഫീസില്‍ നിന്നുള്ള ജീവനക്കാര്‍ ഉള്‍പ്പെടുന്ന ദുരന്ത നിവാരണ സംഘം ഇന്നു മേഖലയില്‍ പ്രവര്‍ത്തനം സജീവമാക്കുമെന്നു സംഘടന വ്യക്തമാക്കി. 

എമര്‍ജന്‍സി ഫീല്‍ഡ് ആശുപത്രി, സോളാര്‍ ലൈറ്റുകള്‍, പുതപ്പുകള്‍, വാട്ടര്‍ ഫില്‍ട്ടറുകള്‍ എന്നിവ വെനിസ്വേലയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും സംഘടന അറിയിച്ചു.


 പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കും പരിക്കേറ്റവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കേണ്ട സമയമാണിതെന്ന് സമരിറ്റന്‍സ് പേഴ്സിന്റെ പ്രസിഡന്റ് ഫ്രാങ്ക്‌ലിന്‍ ഗ്രഹാം പ്രസ്താവിച്ചു. ലോക പ്രശസ്ത സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ മകനാണ് ഫ്രാങ്ക്‌ലിന്‍ ഗ്രഹാം.

നേരത്തെ വെനിസ്വേലയുടെ വടക്കന്‍ തീരത്തുണ്ടായ ഇരട്ട ഭൂചനത്തില്‍ മരണസംഖ്യ 235 ആയി ഉയര്‍ന്നിരിക്കുകയാണ്. 4,300 ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 


അന്താരാഷ്ട്ര സംഘങ്ങള്‍ അടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും, നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. 

ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags

Share this story

From Around the Web