നൈജീരിയയിലെ ഓയോ സംസ്ഥാനത്തുണ്ടായ ആസൂത്രിത സ്‌കൂള്‍ ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ ഗണിതാധ്യാപകനെ സായുധ സംഘം ക്രൂരമായി തലയറുത്തു കൊലപ്പെടുത്തി
May 22, 2026, 19:14 IST
നൈജീരിയയിലെ ഓയോ സംസ്ഥാനത്തുണ്ടായ ആസൂത്രിത സ്കൂൾ ആക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ ഗണിതാധ്യാപകനെ സായുധ സംഘം ക്രൂരമായി തലയറുത്തു കൊന്നു. ഒബൊമോഷോ സ്വദേശിയായ മൈക്കൽ ഒയെദോകുൻ എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്.
മെയ് 15-ന് ഒബൊമോഷോയ്ക്ക് സമീപമുള്ള ഒരിരെ ലോക്കൽ ഗവൺമെന്റ് പരിധിയിലെ മൂന്ന് സ്കൂളുകളിലാണ് മോട്ടോർ സൈക്കിളുകളിലെത്തിയ സായുധ സംഘം ആക്രമണം നടത്തിയത്. സ്കൂളുകളിൽ നിന്ന് ഒയെദോകുൻ ഉൾപ്പെടെ ഏഴ് അധ്യാപകരെയും നിരവധി വിദ്യാർത്ഥികളെയും ഇവർ തട്ടിക്കൊണ്ടുപോയി സമീപത്തെ വനമേഖലയിലേക്ക് കടന്നുകളയുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം, ഒയെദോകുനെ തലയറുത്ത് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഇതേത്തുടർന്ന് ഒബൊമോഷോയിൽ വൻ ജനരോഷവും പ്രതിഷേധവും അണപൊട്ടി. അധ്യാപകരും യുവാക്കളും പ്രദേശവാസികളും പ്രധാന റോഡുകൾ ഉപരോധിച്ചു. സ്കൂളുകൾക്കും ഗ്രാമീണ മേഖലകൾക്കും ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ സജീവമായ നൈജീരിയയിൽ, സമീപകാലത്തായി പണത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകളും മതപരമായ അക്രമങ്ങളും വർദ്ധിച്ചുവരികയാണ്. ക്രൂരമായ ഈ കൊലപാതകം ദക്ഷിണ-പടിഞ്ഞാറൻ നൈജീരിയയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൃത്യമായ എണ്ണമോ അവർ ഇപ്പോൾ എവിടെയാണെന്ന വിവരമോ സുരക്ഷാ ഏജൻസികൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ബന്ദികളാക്കപ്പെട്ട ബാക്കി ആളുകളെ സുരക്ഷിതമായി മോചിപ്പിക്കണമെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സഭാനേതൃത്വങ്ങളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഒയെദോകുന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും ബാക്കിയുള്ളവർക്കായി പ്രാർത്ഥിച്ചുകൊണ്ടും ഒയോ സംസ്ഥാനത്തുടനീളം പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കുകയാണ്.