ക്രിസ്തീയ ജീവിതം വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമാകണം: മാര്‍ നെല്ലിക്കുന്നേല്‍

 
Mar nellikunnnel

കട്ടപ്പന: ക്രിസ്തീയ ജീവിതം വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമാകണമെന്ന് ഇടുക്കി രുപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടന്ന പെസഹാ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 

ജീവിതം വിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായാല്‍ സമൂഹത്തില്‍ സ്‌നേഹ സംസ്‌കാരം രൂപീകൃതമാകും. അനുദിന ജീവിതത്തില്‍ വിശുദ്ധ കുര്‍ബാന അനുഭവം നമ്മെ സ്വയം ദാനത്തിലേക്കും ആത്മ സമര്‍പ്പണത്തിലേക്കും നയിക്കും. 

ദിവ്യകാരുണ്യ ത്തോട് ആഴമേറിയ വിശ്വാസവും ആശ്രയത്വബോധവും ഉള്ളവരായി വിശ്വാസ സമൂഹം വളരണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കാലുകഴുകല്‍ ശുശ്രൂഷക ള്‍ക്കും അദ്ദേഹം കാര്‍മികത്വം വഹിച്ചു

ഇടുക്കി രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. അബ്രഹം പുറയാറ്റ് രൂപതാ കേന്ദ്രത്തിലെ മറ്റു വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

Tags

Share this story

From Around the Web