ഇന്ത്യയിൽ തുടരുന്ന ക്രൈസ്തവ വേട്ട. സഭകളും സംഘപരിവാറുമായുള്ള ബന്ധം വഷളാവുന്നു. ഉത്തരേന്ത്യയിലെ അക്രമങ്ങളെ അപലപിക്കാതെ ബിജെപി. സഹികെട്ട് രൂക്ഷവിമർശനവുമായി കത്തോലിക്ക സഭ. കാസയ്ക്കും തിരിച്ചടി
 

 
WWW

തിരുവനന്തപുരം : വരുന്ന തദ്ദേശത്തിരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ന്യൂനപക്ഷ വിഭാഗങ്ങളെ രപത്യേകിച്ച് ക്രൈസ്തവരെ കൂടെ നിർത്താനുള്ള ബി.ജെ.പിയുടെ തന്ത്രം പാളുന്നു. ഹിന്ദുത്വ ശക്തികൾ രാജ്യത്താകമാനം നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെ അപലപിക്കാതെ ഇനി കൂടെ നിൽക്കാനില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം സഭകളും എത്തിയിട്ടുള്ളത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ എഡിറ്റോറിയലെന്നും വിലയിരുത്തപ്പെടുന്നു. 

2014 മുതൽ ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിക്ക് സംസ്ഥാനത്ത് ചുവടുറപ്പിക്കാൻ ന്യൂനപക്ഷ പിന്തുണ വേണമെന്ന തിരിച്ചറിവിലാണ് െക്രെസ്തവ സഭകളെ വിരട്ടിയും പ്രലോഭിപ്പിച്ചും കൂടെ നിർത്താൻ സംഘപരിവാർ നീക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായി വിവിധ സഭാ വിഭാഗങ്ങളുടെ എഫ്.സി.ആർ.എ ലൈസൻസുകൾ റദ്ദ് ചെയ്ത് അവരുടെ സാമ്പത്തിക സ്രോതസ് അടച്ചുകൊണ്ടായിരുന്നു ബി.ജെ.പി സർക്കാരിന്റെ വിരട്ടലും പ്രതികാരനടപടിയും. ഇതിന് പുറമേ സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള കാസ എന്ന സംഘടന രൂപീകരിച്ച് ക്രൈസ്തവരെ മുസ്ലീം വിഭാഗവുമായി തെറ്റിക്കാനുള്ള നീക്കവും നടന്നിരുന്നു. 

കഴിഞ്ഞ ഡിസംബറിൽ സിബി.സി.ഐ ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് ക്രൈസ്തവ സഹകരണം ലക്ഷ്യമിട്ട് വിവിധ സഭാനേതൃത്വങ്ങളുമായി സംഘപരിവാർ- ബി.ജെ.പി നേതാക്കൾ വിവിധ ഘട്ടങ്ങളിൽ ചർച്ചകളും നടത്തിയിരുന്നു. 2022ൽ ബാംഗ്ലൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ക്രൈസ്തവ പീഡനങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അപ്പോഴും സി.ബി.സി.ഐ, കെ.സി.ബി.സി സംഘടനകൾ കേസിൽ കക്ഷി ചേരാതെ വിട്ട് നിൽക്കുകയായിരുന്നു. 

എന്നാൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ മതവിശ്വാസികളും മലയാളികൾ അടക്കമുള്ള ക്രൈസ്തവ പുരോഹിതരും നിരന്തരമായി ആക്രമിക്കപ്പെട്ടിട്ടും ഇതിനെ അപലപിക്കാൻ ബി.ജെ.പിയുടെ കേരള -കേന്ദ്ര നേതാക്കൾ തയ്യാറാവാത്ത സാഹചര്യത്തിലാണ് കത്തോലിക്ക സഭ നിലപാട് മാറ്റുന്നത്. ഇക്കഴിഞ്ഞയിടെ ഒറീസ, മധ്യപ്രദേശ് അടക്കമുള്ളയിടങ്ങളിൽ വൈദികരും പള്ളികളുമടക്കം ആക്രമിക്കപ്പെട്ടിരുന്നു.

ഇതിന് പുറമേ നിലവിൽ മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധനനിയമം കൊണ്ടുവരാനും നീക്കമുണ്ട്. ക്രൈസ്തവരെ വേട്ടയാടുന്നവർക്ക് 3 ലക്ഷം മുതൽ 11ലക്ഷം രൂപ വരെ വാഗ്ദാനവുമായി എം.എൽ.എ തന്നെ രംഗത്ത് വന്നിട്ടും അതിനെയും അപലപിക്കാൻ ബി.ജെ.പി കേന്ദ്ര- കേരള നേതാക്കൾ വിമുഖത പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ഇനി സംഘപരിവാർ ബി.ജെ.പി സഹകരണം വേണ്ടെന്ന തീരുമാനത്തിലാണ് കത്തോലിക്ക സഭയുള്ളത്.

കത്തോലിക്ക സഭ ബി.ജെ.പിക്കും സംഘപരിവാറിനുമെതിരെ പരസ്യവിമർശനം ഉന്നയിച്ചതോടെ ക്രൈസ്തവ രക്ഷമുൻനിർത്തി സംഘപരിവാർ രൂപീകരിച്ച കാസയ്ക്കും മരണമണി മുഴങ്ങിക്കഴിഞ്ഞു. 

നിലവിൽ നടക്കാനിരിക്കുന്ന തദ്ദേശത്തിരഞ്ഞെടുപ്പിലും പിന്നീട് വരാനിരിക്കുന്ന നിയമസഭാ തരഞ്ഞെടുപ്പിലും ബി.ജെ.പി അനുകൂല നിലപാട് വേണ്ടെന്നാണ് സംസ്ഥാനത്തെ സഭകളുടെ തീരുമാനം.

തൃശ്ശൂരിൽ സുരേഷ് ഗോപിയടക്കം വിജയിച്ച സാഹചര്യം മുൻനിർത്തി ക്രൈസ്തവവോട്ടുകൾ ഇനിയും സമാഹരിക്കാൻ കഴിയുമെന്നായിരുന്നു ബി.ജെ.പിയുടെ വിലയിരുത്തൽ. എന്നാൽ കത്തോലിക്ക സഭ നിലപാട് വ്യക്തമാക്കിയതോടെ ഇനിയുള്ള സംഘപരിവാർ നീക്കങ്ങൾ വളരെ കരുതലോടെ ആവാനാണ് സാധ്യതയുള്ളത്.

Tags

Share this story

From Around the Web