കിസ്ത്യന്‍ സമൂഹത്തിന് കേരളത്തിനകത്ത് പ്രീണനവും കേരളത്തിന് പുറത്ത് പീഡനവും:ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍

 
ADV BIJU OOMEN

തിരുവനന്തപുരം: കന്യാസ്ത്രീമാരുടെ അറസ്റ്റില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. 

കന്യാസ്ത്രീകള്‍ക്കെതിരെ ഉണ്ടായത് കയ്യേറ്റ ശ്രമമാണ്. ക്രിസ്ത്യന്‍ സമൂഹത്തിന് കേരളത്തിനകത്ത് പ്രീണനവും കേരളത്തിന് പുറത്ത് പീഡനവുമാണെന്നും ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സഭയുടെ പ്രതിഷേധം അറിയിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശം ലംഘിക്കുകയാണ്. ആരാധനയ്ക്കും ആശയ പ്രചരണത്തിനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story

From Around the Web