ക്രൈസ്തവ സമൂഹങ്ങളെ വേട്ടയാടുന്നു, ജീവിക്കുന്നത് അരക്ഷിതാവസ്ഥയില്‍; ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ

 
NIGERIYA


അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ ക്രിസ്ത്യന്‍ സമൂഹങ്ങളെ വേട്ടയാടുകയാണെന്നും രാജ്യത്തെ വിശ്വാസികള്‍ കഴിയുന്നത് കടുത്ത അരക്ഷിതാവസ്ഥയിലാണെന്നും വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ 'ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ'. 


നിരവധി ക്രൈസ്തവ സമൂഹങ്ങള്‍ക്ക് നേരെ കടുത്ത ആക്രമണങ്ങള്‍, ജീവഹാനി, ആരാധനാലയങ്ങളുടെ നാശം എന്നീ നിരവധി പ്രതിസന്ധികളാണ് രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. 

ക്രൈസ്തവര്‍ക്ക് നേരെയുള്ള കൊലപാതകങ്ങളുടെയും കുടിയിറക്കത്തിന്റെയും വ്യാപ്തി ഭയാനകമായ അനുപാതത്തിലെത്തിയെന്നും സര്‍ക്കാരില്‍ നിന്നും സുരക്ഷ ഏജന്‍സികളില്‍ നിന്നും അടിയന്തരവും സുതാര്യവുമായ നടപടി ആവശ്യപ്പെടുകയാണെന്നും സംഘടന കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നൈജീരിയയുടെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് വടക്കന്‍ പ്രദേശങ്ങളില്‍, നിരവധി ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഗുരുതരമായ ആക്രമണങ്ങളും, ജീവഹാനിയും നേരിട്ടുണ്ടെന്ന് സംഘടന സ്ഥിരീകരിച്ചു. പ്രദേശം പരിഗണിക്കാതെ, ഓരോ പൗരനെയും സംരക്ഷിക്കാന്‍ സര്‍ക്കാരും സുരക്ഷാ ഏജന്‍സികളും നിര്‍ണായകമായി പ്രവര്‍ത്തിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള വേദനാജനകമായ ഓര്‍മ്മപ്പെടുത്തലുകളാണ് ഇവ. 

ക്രിസ്ത്യന്‍ സമൂഹങ്ങളെ തുടര്‍ച്ചയായി ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും അധികാരികളുടെ മന്ദഗതിയിലുള്ള പ്രതികരണത്തെയും അപലപിച്ചാണ് ദേശീയ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ ഒകോ ഒപ്പിട്ട പ്രസ്താവന പുറത്തിറക്കിയത്.


കൊലപാതകങ്ങള്‍ അവസാനിപ്പിക്കുന്നതിനും, ദുര്‍ബലരായ ക്രിസ്ത്യന്‍ സമൂഹങ്ങളെ കുടിയിറക്കലില്‍ നിന്ന് സംരക്ഷിക്കുന്നതിനും, കുറ്റവാളികള്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പാക്കുന്നതിനും അടിയന്തിരവും സുതാര്യവും നീതിയുക്തവുമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടും സുരക്ഷാ ഏജന്‍സികളോടും വീണ്ടും ആവശ്യപ്പെടുകയാണ്. 


അക്രമത്താല്‍ ഛിന്നഭിന്നമായ ക്രൈസ്തവ കുടുംബങ്ങളുടെ വേദന ഒരിക്കലും വെറും സ്ഥിതിവിവരക്കണക്കുകളായി കണക്കാക്കരുത്. വര്‍ഷങ്ങളായി, നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് എതിരായ പീഡനത്തിലേക്ക് ദേശീയവും അന്തര്‍ദേശീയവുമായ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി അസോസിയേഷന്‍ നിരവധി ശ്രമങ്ങള്‍ നടത്തുണ്ടെന്നും സംഘടന വ്യക്തമാക്കി. 

ക്രൈസ്തവ വംശഹത്യയില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് സംഘടന കത്ത് കൈമാറിയിരിന്നു.

Tags

Share this story

From Around the Web