ബാറുകളുടെ സമയം നീട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം ശക്തമാക്കാന്‍ ക്രൈസ്തവ സഭകള്‍. കെഎസ്ഇബിസി മദ്യവിരുദ്ധ സമിതി ഓര്‍ത്തഡോക്‌സ് സഭാക്ഷനുമായി കൂടിക്കാഴ്ച നടത്തി
ബാറുകളുടെ സമയം നീട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം ശക്തമാക്കാന്‍ ക്രൈസ്തവ സഭകള്‍. പ്രതിഷേധം ആസൂത്രണം ചെയ്യാന്‍ കെഎസ്ഇബിസി മദ്യവിരുദ്ധ സമിതി ഓര്‍ത്തഡോക്‌സ് സഭാക്ഷനുമായി കൂടിക്കാഴ്ച നടത്തി.
മറ്റു മതങ്ങളെയും പ്രതിഷേധത്തിന്റെ ഭാഗമാക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. ആദ്യഘട്ടം എന്ന നിലയില്‍ സര്‍ക്കാരിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും നിവേദനം നല്‍കാനാണ് തീരുമാനം.
ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചത് സഭകളെ ചൊടിപ്പിച്ചിരുന്നു . എന്നാല്‍ കടുത്ത പ്രക്ഷോഭങ്ങളിലേക്ക് തല്‍ക്കാലം സഭകള്‍ കടക്കില്ല. കെഎസ്ഇബിസി മദ്യപിരുദ്ധ സമിതി കാതോലിക്കാ ബാബയുമായി നടത്തിയ ചര്‍ച്ചയില്‍ ചില പ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടു. മദ്യത്തില്‍ നിന്നുള്ള വരുമാനം കുറയ്ക്കാനും നടപടികള്‍ കൈക്കൊള്ളാനാണ് തീരുമാനം.
മറ്റ് മതത്തില്‍ ഉള്ളവരെയും ഉള്‍പ്പെടുത്തി പ്രതിഷേധം ശക്തമാക്കണമെന്ന് കാതോലിക്കാ ബാബയും വ്യക്തമാക്കി. കോട്ടയത്തെ ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്തായിരുന്നു ആദ്യ കൂടികാഴ്ച.
ഇതിനിടെ സര്‍ക്കാരിന്റെ പുതിയ മദ്യമായ മിന്നല്‍ മാജിക്കിന്റെ ഉത്പാദനം ആരംഭിച്ചു. പാലക്കാട് മേനോന്‍ പാറയിലുള്ള ഡിസ്‌പ്ലേരിയിലാണ് നിര്‍മ്മാണം തുടങ്ങിയത്. ഉല്‍പ്പാദനത്തിന്റെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു.
13500 കേസ് മദ്യമാണ് ഇവിടെനിന്നും ഉത്പാദിപ്പിക്കുന്നത്. വിഷയത്തില്‍ സഭാ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പ്രതിപക്ഷ പാര്‍ട്ടികളും ഇത് ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വലതു ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും ഉണ്ടാകും.