ക്രൈസ്റ്റ് കള്‍ച്ചര്‍ മിനിസ്ട്രിയുടെ നാലു ദിവസത്തെ ധ്യാനം കെഫന്‍ലീ പാര്‍ക്കില്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Sep 25, 2025, 20:07 IST

ക്രൈസ്റ്റ് കള്‍ച്ചര്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27, 28, 29, 30 തീയതികളില്‍ നാലു ദിവസത്തെ ധ്യാനം കെഫന്‍ലീ പാര്‍ക്കില്‍ നടത്തപ്പെടുന്നു.
ദൈവ വചന ശുശ്രൂഷയിലൂടെയും രോഗശാന്തി വിടുതല്‍ ശുശ്രൂഷയിലൂടെയും പ്രസിദ്ധനായ ബ്രദര്‍ റെജി കൊട്ടാരം ആന്റ് ടീം ആണ് ധ്യാനം നയിക്കുക.
കുട്ടികള്‍ക്കായി പ്രത്യേക സെഷന്‍ ഉണ്ടായിരിക്കുന്നതാണ്.
ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്ഥലത്തിന്റെ വിലാസം
Cefn Lea Park, Newtown, Mid Wales, SY164AY