ക്രിസ് ഗെയ്ല്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

 
CHRIS GALE


കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ല്‍. പുതുപ്പള്ളിയില്‍ എത്തിയ താരം പുതുപ്പള്ളി പള്ളിയിലെത്തി കല്ലറയില്‍ പുഷ്പാര്‍ച്ച നടത്തി. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ഡ്രൈവ് ചെയ്ത വാഹനത്തിലാണ് താരം പള്ളിയിലേക്ക് എത്തിയത്.

തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഗെയ്ല്‍ കോട്ടയത്ത് എത്തിയത്. നിശ്ചയിച്ചിരുന്ന സമയത്തേക്കാള്‍ രണ്ടര മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.25 ഓടെയാണ് അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ പുതുപ്പള്ളിയില്‍ ഇറങ്ങിയത്.

ചാണ്ടി ഉമ്മന്‍, അദ്ദേഹത്തിന്റെ സഹോദരി മറിയ ഉമ്മന്‍, പുതുപ്പള്ളി പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇതിഹാസ താരത്തെ സ്വീകരിച്ചത്. താരത്തെ നേരില്‍ കാണാന്‍ നൂറുകണക്കിന് ആരാധകരാണ് പുതുപ്പള്ളിയില്‍ തടിച്ചുകൂടിയത്.

Tags

Share this story

From Around the Web