ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ വൻകിട ജലവൈദ്യുതി പദ്ധതി; നിരീക്ഷിച്ച് ഇന്ത്യ
Jul 23, 2025, 15:33 IST

ഡല്‍ഹി: ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിലേക്ക് കടക്കുന്നതിന് സമീപത്തായി വൻകിട ജലവൈദ്യുതി പദ്ധതിയുമായി ചൈന.
ഇന്ത്യൻ അതിർത്തിയ്ക്ക് സമീപമുള്ള യാർലുങ് സാങ്ബോയിൽ വൻകിട ജലവൈദ്യുത പദ്ധതി ആരംഭിക്കുമെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ പ്രഖ്യാപനം.
ഏകദേശം 170 ബില്യൺ ഡോളർ ചെലവഴിച്ചാണ് പദ്ധതിയുടെ നിർമാണം. ത്രീ ഗോർജസ് അണക്കെട്ടിന് ശേഷമുള്ള ചൈനയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് യാർലുങ് സാങ്‌ബോയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.