വിശുദ്ധ വാരത്തില്‍ കമ്പനികള്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കണം: അഭ്യര്‍ത്ഥനയുമായി ചിലി മെത്രാന്‍ സമിതി

 
METHRAN


ലിമ: ആഗോള ക്രൈസ്തവര്‍ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കാനിരിക്കെ കമ്പനികള്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി ദേശീയ മെത്രാന്‍ സമിതി. ചിലിയിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ (ഇഋരവ) സ്ഥിരം കമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന ബിഷപ്പുമാരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

ദുഃഖവെള്ളിയാഴ്ച, വിശുദ്ധ ശനിയാഴ്ച ആഘോഷങ്ങളില്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് പങ്കെടുക്കാനുള്ള സാധ്യത ഉറപ്പ് നല്‍കണമെന്നു അവര്‍ കമ്പനികളോട് ആവശ്യപ്പെട്ടു.

ജീവനക്കാര്‍ക്ക് പ്രത്യാശ പുതുക്കാനും സാഹോദര്യം ശക്തിപ്പെടുത്താനും വിശുദ്ധ വാരത്തെ അനുഭവിക്കാനുള്ള ഒരു അവസരമായി കാണണമെന്ന് മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. 

ഈ ദിവസങ്ങളിലെ ആഘോഷങ്ങളില്‍, പ്രത്യേകിച്ച് ദുഃഖവെള്ളിയാഴ്ച, വിശുദ്ധ ശനിയ
ാഴ്ച എന്നിവയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ അവധി സമയം ഉറപ്പാക്കാന്‍ ആവശ്യപ്പെടുയാണെന്ന് സമിതി പ്രസ്താവിച്ചു. 

2025-ല്‍ ദുഃഖവെള്ളിയാഴ്ച അവധി ദിവസമായി പ്രഖ്യാപിക്കാനുള്ള ബില്‍ കൊണ്ടുവന്നിരിന്ന കാര്യം ബിഷപ്പുമാര്‍ അനുസ്മരിച്ചു.

എന്നാല്‍ പിന്നീട് ഇത് നിരസിക്കപ്പെട്ടു. ഫലബെല്ല, പാരീസ്, റിപ്ലി തുടങ്ങിയ വലിയ റീട്ടെയില്‍ ശൃംഖലകള്‍ ദുഃഖവെള്ളിയാഴ്ച അവരുടെ വാതിലുകള്‍ തുറന്നു. ഇത് അവരുടെ ജീവനക്കാരുടെ അവകാശങ്ങളെയും ആരാധനയെയും ഹനിക്കുന്നതായിരിന്നു.

 ഇക്കാരണത്താല്‍ തന്നെ ഈ 2026-ല്‍, തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്ന് ആവശ്യപ്പെടുകയാണെന്ന് ബിഷപ്പുമാര്‍ അഭ്യര്‍ത്ഥിച്ചു. ആകെ ജനസംഖ്യയുടെ ഏകദേശം 54% പേരും കത്തോലിക്ക വിശ്വാസികളായ രാജ്യമാണ് ചിലി.


 

Tags

Share this story

From Around the Web