ചിലിയുടെ രാഷ്ട്രപതി ഗബ്രിയേല്‍ ബോറിക് ഫോണ്ട് ലിയൊ പതിനാലാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്തി

ചിലി:തെക്കെ അമേരിക്കന്‍ നാടായ ചിലിയുടെ രാഷ്ട്രപതി ഗബ്രിയേല്‍ ബോറിക് ഫോണ്ട് ലിയൊ പതിനാലാമന്‍ പാപ്പായുമായി കൂടിക്കാഴ്ച നടത്തി.
ഒക്ടോബര്‍ 13-ന് തിങ്കളാഴ്ചയാണ് പ്രസിഡന്റ് ബോറിക് ഫോണ്ട് വത്തിക്കാനിലെത്തി പാപ്പായെ സന്ദര്‍ശിച്ചത്.
പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം അദ്ദേഹം വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രോ പരോളിനും രാഷ്ട്രങ്ങളും അന്താരാഷ്ടട്രസംഘടനകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലെഗറുമായും സംഭാഷണത്തിലേര്‍പ്പെട്ടു.
പരിശുദ്ധസിംഹാസനവും ചിലിയും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങളില്‍ ഇരുവിഭാഗവും സംതൃപ്തി പ്രകടിപ്പിച്ചു.
ചിലിയുടെ വിവിധ മേഖലകളില്‍ സഭയേകുന്ന സംഭാവനകള്‍, അന്നാടിന്റെ സാമൂഹ്യരാഷ്ട്രീയാവസ്ഥകള്‍, വിശിഷ്യ ദാര്യദ്യത്തിനെതിരായ പോരാട്ടം, കുടിയേറ്റ പ്രതിഭാസം, നൈതിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ചാവിഷയങ്ങളായി.