കുട്ടികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം തടയാനാകില്ല, ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടത്: സുപ്രീം കോടതി

 
256263
.

ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റ് ലഭ്യത കുട്ടകളുള്‍പ്പെടുള്ളവരുടെ മൗലികാവകാശമാണെന്നും കുട്ടികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം തടയാനാകില്ലെന്നും സുപ്രീംകോടതി.

 പ്രായഭേദമന്യേ ഇന്‍റര്‍നെറ്റ് ലഭ്യമാക്കണമെന്നും അറിയിച്ചു.

പ്രായം മുന്‍നിര്‍ത്തി ഇന്‍റര്‍നെറ്റ് ലഭ്യമാക്കാതിരിക്കാനാവില്ല. ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടത്. ഇന്‍റര്‍നെറ്റ് അല്ലെന്നും കോടതി പറഞ്ഞു. പ്രായപരിധി പരിശോധിക്കുന്നതിന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനാവില്ലെന്നും അത് സ്വകാര്യതാ ലംഘനമാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2024ലെ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ചോദ്യം ചെയ്ത് നടത്തിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധിന്യായം. ജസ്റ്റിസുമാരായ ജെ.ബി. പര്‍ദി വാല, കെ. വിനോദ് ചന്ദ്രന്‍ എന്നിവരാണ് ഹർ‌ജിയിൽ വിധി പറഞ്ഞത്.

കുട്ടികള്‍ക്കായി പ്രത്യേക ചൈല്‍ഡ് മോഡ് സംവിധാനവും ഏര്‍പ്പെടുത്താമെന്നും കോടതി നിരീക്ഷിച്ചു.

Tags

Share this story

From Around the Web