കൊയിലാണ്ടിയില്‍ 3 വയസ്സുകാരനെ അങ്കണവാടി ടീച്ചര്‍ തല്ലിയ സംഭവം: ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

 
CHILD RIGHTS

കോഴിക്കോട്: കൊയിലാണ്ടി കൊടക്കാട്ടുമുറിയില്‍ മൂന്നു വയസ്സുകാരനെ അങ്കണവാടി ടീച്ചര്‍ തല്ലിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. മലവിസര്‍ജ്ജനം നടത്തിയതിന് അടിച്ചുവെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവരോട് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.

ക്ലാസില്‍ വിസര്‍ജിച്ചു എന്നാരോപിച്ച് മൂന്ന് വയസ്സുകാരനെ അധ്യാപിക തല്ലി എന്നാണ് പരാതി. വ്യാഴാഴ്ച വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് ദേഹത്ത് പാട് കണ്ടത്. തുടര്‍ന്ന് കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് ടീച്ചര്‍ അടിച്ചതാണ് എന്ന് അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. പരാതി വന്നതിന് പിന്നാലെയാണ് അധ്യാപികയെ ഐസിഡിഎസ് സസ്‌പെന്‍ഡ് ചെയ്തു.അധ്യാപിക അടിച്ചെന്ന് മറ്റുകുട്ടികളും പറഞ്ഞെന്നും വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ പരാതി ഒത്തുതീര്‍ക്കാനാണ് ശ്രമിച്ചതെന്നും അച്ഛന്‍ ആരോപിച്ചു.

Tags

Share this story

From Around the Web